01:04am 18 January 2026
NEWS
ഐഎഫ്എഫ്കെ: ചലച്ചിത്ര അക്കാദമിക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് സംവിധായകൻ അനിൽ തോമസ്

22/10/2023  10:40 AM IST
nila
ഐഎഫ്എഫ്കെ: ചലച്ചിത്ര അക്കാദമിക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് സംവിധായകൻ അനിൽ തോമസ്
HIGHLIGHTS

നിയമപരമായി മുന്നോട്ട് പോകാനാണ് സംവിധായാകരുടെ തീരുമാനം.

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി സംവിധായകൻ അനിൽ തോമസ്. താൻ ഐഎഫ്എഫ്കെയിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കാണുക പോലും ചെയ്തില്ലെന്നാണ് അനിൽ തോമസ് ആരോപിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം സുതാര്യമല്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 

താൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ചിത്രത്തിന്റെ ലിങ്ക് പോലും ഓപ്പൺ ചെയ്തിട്ടില്ലെന്നാണ് അനിൽ തോമസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. സംഭവത്തിൽ സാംസ്‌കാരിക വകുപ്പ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യമാണ് സംവിധായകർ മുന്നോട്ടുവയ്ക്കുന്നത്. നിയമപരമായി മുന്നോട്ട് പോകാനാണ് സംവിധായാകരുടെ തീരുമാനം.

അതേസമയം, സംവിധായകരുടെ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചലച്ചിത്ര അക്കാദമി. എല്ലാ ചിത്രങ്ങളും കണ്ടുവെന്നും ബഫറിംഗ് മൂലം ഡൗൺലോഡ് ചെയ്താണ് ചിത്രങ്ങൾ കണ്ടതെന്നുമാണ്
ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വിശദീകരണം.

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img