NEWS
പെൺസുഹൃത്തിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ യുവാവിനുനേരെ സദാചാര ആക്രമണം
23/06/2025 08:01 AM IST
nila

പാലക്കാട്: പെൺസുഹൃത്തിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ യുവാവിനുനേരെ സദാചാര ആക്രമണം. ചാലിശേരി കപ്പൂര് വട്ടക്കുന്നിലാണ് സംഭവം. യുവാവിന്റെ പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി. കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിൽ യുവതിയെ വട്ടക്കുന്നിലെ വീട്ടിൽ കൊണ്ടുവന്നിറക്കിയത് കണ്ട പ്രതികൾ യുവാവിനെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് എഫ്ഐആർ. മർദ്ദനത്തിൽ യുവാവിൻറെ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. ശരീരമാസകലം പരുക്കേറ്റിട്ടുണ്ട്.ചാലിശേരി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











