NEWS
യുവാവിനൊപ്പമിരുന്ന ബുർഖ ധരിച്ച യുവതിക്ക് നേരേ സദാചാര ആക്രമണം
16/04/2025 06:36 PM IST
nila

ബെംഗളൂരുവില്‍വീണ്ടും സദാരാചാര ആക്രമണം. യുവാവിനൊപ്പമിരുന്ന ബുർഖ ധരിച്ച യുവതിക്ക് നേരേയായിരുന്നു ഒരു സംഘം ആളുകളുടെ ആക്രമണം. മുസ്ലീം യുവതിയുമായി എന്തിന് ബന്ധം സ്ഥാപിക്കുന്നു എന്ന് യുവാവിനോട് ചോദിക്കുന്ന സംഘം, പെൺകുട്ടിയോട് ബുർഖ മാറ്റാനും ആവശ്യപ്പെടുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തങ്ങളെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി അപേക്ഷിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സമുദായത്തിലെ ആളുകള്‍ ഇപ്പോഴെത്തുമെന്നും അതുവരെ ഇവിടെ നില്‍ക്കണമെന്നും പറഞ്ഞാണ് ഭീഷണി. വ്യാപകമായി പ്രചരിച്ച ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉടന്‍നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











