08:28am 29 April 2026
NEWS
നഴ്സിം​ഗ് വിദ്യാർത്ഥിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ
28/01/2025  10:59 AM IST
nila
നഴ്സിം​ഗ് വിദ്യാർത്ഥിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ

നഴ്സിം​ഗ് വിദ്യാർത്ഥിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. ജ്യോതി സിങ് എന്ന 21കാരിയാണ് മരിച്ചത്. കേസരി കുഞ്ച് കോളനിയിലെ വാടകമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയാണ് ജ്യോതി. 

യുവതിയുടെ മരണം സംബന്ധിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പോലീസിന് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാർ രൺവിജയ് സിംഗ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറൻസിക് വിദഗ്ധരോടൊപ്പം പോലീസ് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബബ്നി ഗ്രാമത്തിലാണ് യുവതിയുടെ വീട്. പെൺകുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img