06:27pm 12 November 2026
NEWS
മൂപ്പന്‍സ് സോളാര്‍; ഇനി പുതിയ മുഖത്തിന്‍റെ പുത്തന്‍ ഊര്‍ജ്ജത്തോടെ!
14/04/2026  10:44 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മൂപ്പന്‍സ് സോളാര്‍; ഇനി പുതിയ മുഖത്തിന്‍റെ പുത്തന്‍ ഊര്‍ജ്ജത്തോടെ

 

കേരളത്തിലെ സൗരോര്‍ജ രംഗത്ത് 14 വര്‍ഷത്തെ സമാനതകളില്ലാത്ത പരിചയസമ്പത്തുമായി കുതിക്കുന്ന മൂപ്പന്‍സ് സോളാര്‍ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 60 മെഗാവാട്ടിന് മുകളില്‍ പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയും, 12,000ത്തിലധികം സന്തുഷ്ടരായ ഗൃഹ ഉപഭോക്താക്കളെ നേടിയും ഈ മേഖലയില്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. ഈ വിജയകരമായ പ്രയാണത്തിന് ഊര്‍ജ്ജമേകാന്‍ മലയാളത്തിന്‍റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോന്‍ ഇനി മൂപ്പന്‍സ് സോളാറിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നിങ്ങളോടൊപ്പം ചേരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തിലുടനീളവും, കൂടാതെ ലക്ഷദ്വീപ്, ആന്‍റമാന്‍ നിക്കോബാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ മാല്‍ദ്വീപ്സിലും പ്രോജക്റ്റുകള്‍ ചെയ്യുന്ന മൂപ്പന്‍സ് സോളാറില്‍ ഇന്ന് 150ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ക്ലീന്‍ ഊര്‍ജ്ജത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് മൂപ്പന്‍സ് വാഗ്ദാനം ചെയ്യുന്നത്. മികച്ച പ്രകടനം ഉറപ്പാക്കുന്ന അറമിശ, ഋങങഢഋഋ ഠീുരീി ആശളമരശമഹ, ടൗിഴൃീം, ടീഹശെ പാനലുകളും ഏീീറംല, ടീഹുഹമിലേ പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍വെര്‍ട്ടറുകളുമാണ് കമ്പനി ഉപയോഗിക്കുന്നത്. വീടിന്‍റെ മേല്‍ക്കൂരയ്ക്ക് യാതൊരു കേടുപാടും വരാത്ത 'നോഡ്രില്ലിംഗ്' ഇന്‍സ്റ്റാലേഷന്‍ സാങ്കേതികവിദ്യയും, ഹാവെല്‍സ്, ലാപ്പ് ജര്‍മ്മനി തുടങ്ങിയ കമ്പനികളുടെ സുരക്ഷാ കേബിളുകളും സിസ്റ്റത്തിന്‍റെ ദീര്‍ഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയുടെ ആനുകൂല്യത്തോടെ വളരെ കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ സോളാര്‍ സംവിധാനം സ്വന്തമാക്കാം എന്നതും പ്രത്യേകതയാണ്. കൂടാതെ, കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമായ ആകര്‍ഷകമായ ബാങ്ക് വായ്പാ പദ്ധതികള്‍ വഴി, നിലവിലെ വൈദ്യുതി ബില്ലിനോട് സമാനമായ ചെറിയൊരു ഋങകല്‍ തന്നെ സോളാര്‍ സിസ്റ്റം നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കാന്‍ കഴിയും.
വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി വിപുലവും അത്യാധുനികവുമായ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്തുന്നതാണ്. ഇതിനോടകം തന്നെ കേരളത്തിലുടനീളം പുതിയ ഡീലേര്‍സിനേയും ഫ്രാഞ്ചൈസികളേയും ക്ഷണിക്കുന്നതിന്‍റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു. ഇതിനൊപ്പം തന്നെ പ്രശസ്ത സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത് അനൂപ് മേനോന്‍, ബാലതാരം ദേവനന്ദ എന്നിവര്‍ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്‍റെ ലോഞ്ചും നടന്നു. വെറുമൊരു ഇന്‍സ്റ്റാലേഷന്‍ എന്നതിലുപരി, ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല ലാഭവും പരിസ്ഥിതി സൗഹൃദമായ ഒരു ഭാവിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂപ്പന്‍സ് സോളാര്‍ മുന്നോട്ട് പോകുന്നത്. ഒരു സുസ്ഥിരവും ലാഭകരവുമായ ഭാവിയിലേക്ക് മൂപ്പന്‍സ് സോളാറിനൊപ്പം നിങ്ങള്‍ക്കും പങ്കുചേരാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img