08:58pm 02 November 2026
NEWS
മൂലംപള്ളി പാക്കേജ് വ്യവസായ യൂണിറ്റ് നഷ്ടപ്പെട്ട കുടുംബത്തിന് അർഹമായ ആനുകൂല്യം നൽകും. സാമൂഹ്യ നീതി വകുപ്പ് മന്ത്രി.
02/11/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൂലംപള്ളി പാക്കേജ് വ്യവസായ യൂണിറ്റ് നഷ്ടപ്പെട്ട കുടുംബത്തിന് അർഹമായ ആനുകൂല്യം നൽകും.  സാമൂഹ്യ നീതി വകുപ്പ് മന്ത്രി.

ആലുവ : ഏലൂർ വില്ലേജിൽ മഞ്ഞുമ്മലിൽ ഉണ്ടായിരുന്ന  ചെറുകിട വ്യവസായ യൂണിറ്റും 17 സെൻ്റ് സ്ഥലവും 2008 ൽ  കണ്ടെയ്നർ റോഡിൻ്റെ  നിർമ്മാണത്തിന് വേണ്ടി വിട്ടുകൊടുത്ത ലില്ലി ജോസഫിന്റെ കുടുംബത്തിന് അർഹമായ പുനരധിവാസം നൽകും എന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വി.ഇ. അബ്ദുൾ ഗഫൂർ  പ്രസ്താവിച്ചു. തന്നെ സന്ദർശിച്ച നിവേദനം സമർപ്പിച്ച പ്രതിനിധി സംഘത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഗവർമെന്റിന്റെ കാലത്ത് ഈ കുടുംബത്തിൻ്റെ വിഷയം ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള പാക്കേജ് നിർവഹണ സമിതിയിൽ നിരവധി തവണ കോർഡിനേഷൻ കമ്മിറ്റി ഉന്നയിച്ചിരുന്നു. കാര്യമായ പുരോഗതിയില്ലാത്ത പശ്ചാത്തലത്തിലാണ് നിരീക്ഷണ സമിതി അംഗങ്ങൾ മന്ത്രിയെ  നേരിൽ  കണ്ട് കുടുംബത്തിന്റെ അപേക്ഷ സമർപ്പിച്ചത്. സർക്കാർതലത്തിൽ നിർദ്ദേശം ഉണ്ടെങ്കിൽ ആനുകൂല്യങ്ങൾ കൊടുക്കുവാൻ നടപടികൾ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് നിരീക്ഷണ സമിതിയുടെ  യോഗത്തിൽ ജില്ലാ കളക്ടർ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനപ്രകാരമാണ് സമിതിയുടെ അംഗങ്ങളായ അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ, കെ റെജികുമാർ, ഫ്രാൻസിസ് കളത്തിങ്കലും വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലും, ജൂലിയൻ ജെയിംസ്, സിലിയ ഫെലിക്സ് എന്നിവർ അടങ്ങുന്ന പ്രതിനിധി സംഘം മന്ത്രിയെ വസതിയിൽ സന്ദർശിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img