02:51am 17 July 2026
NEWS
കൊല്ലവർഷം 1201കർക്കടകം: 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം
16/07/2026  08:46 PM IST
nila
കൊല്ലവർഷം 1201കർക്കടകം: 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4): പ്രവർത്തനങ്ങളിൽ വിജയം കൈവരും. പഠനത്തിലും ജോലിയിലും പുരോഗതി ഉണ്ടാകും. വരുമാനത്തിനൊപ്പം ചെലവും ഉയരാൻ സാധ്യതയുണ്ട്. സന്താനങ്ങൾക്ക് അനുകൂല സമയം. കഫസംബന്ധമായ അസ്വസ്ഥതകളും മാനസിക സമ്മർദവും അനുഭവപ്പെടാം. ദാമ്പത്യത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ജോലിഭാരം കൂടും. ദേവീക്ഷേത്രത്തിൽ ഭഗവതിസേവ നടത്തുന്നതും ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതും ഗുണകരം.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ആത്മീയതയിലേക്ക് കൂടുതൽ മനസ്സ് തിരിയും. ബിസിനസിൽ നേട്ടവും തൊഴിൽരംഗത്ത് മാറ്റങ്ങളും പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം ശാന്തമാകും. പുതിയ പദ്ധതികളിൽ നിക്ഷേപം നടത്തും. ഉദരസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം. വിഷ്ണുഭജനം, വ്യാഴാഴ്ച ക്ഷേത്രദർശനം എന്നിവ അനുകൂലമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4): ആരോഗ്യത്തിൽ പുരോഗതി ഉണ്ടായാലും ജാഗ്രത ആവശ്യമാണ്. പഠനത്തിലും മത്സരപരീക്ഷകളിലും നേട്ടമുണ്ടാകും. ജോലിക്ക് പുറമെ മറ്റ് വരുമാന മാർഗങ്ങൾ ലഭിക്കാം. വാഹനം മാറ്റിവാങ്ങാൻ ആലോചിക്കും. ഗണപതി ഹോമവും അഷ്ടോത്തരജപവും ശുഭഫലം നൽകും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം): ചില തീരുമാനങ്ങൾ ആരോഗ്യകാരണങ്ങളാൽ മാറ്റിവയ്ക്കേണ്ടിവരും. ബിസിനസുകാർക്ക് മികച്ച സമയം. ബന്ധുക്കളുടെ സഹായത്തോടെ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കും. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കാം. പ്രണയബന്ധങ്ങൾക്ക് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കും. ശാസ്താഭജനം, ശനിയാഴ്ച നീരാഞ്ജനം എന്നിവ ഉത്തമം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4): താമസസ്ഥലമോ ജോലിസ്ഥലമോ മാറാൻ സാധ്യത. ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം പ്രതീക്ഷിക്കാം. കടബാധ്യതകൾ കുറയ്ക്കാൻ സാധിക്കും. നേത്രസംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധിക്കുക. ശ്രീകൃഷ്ണഭജനം ഗുണം ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2): പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. കടബാധ്യതകൾ കുറയുകയും വ്യവഹാരങ്ങളിൽ വിജയം നേടുകയും ചെയ്യും. സഹപ്രവർത്തകരുമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബത്തിൽ മംഗളകർമങ്ങൾക്ക് സാധ്യത. ശിവഭജനം, അന്നദാനം എന്നിവ ശുഭകരം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4): അപ്രതീക്ഷിത യാത്രകൾ വേണ്ടിവരും. കുടുംബത്തിൽ അറ്റകുറ്റപ്പണികൾ നടക്കാം. ആരോഗ്യപ്രശ്നങ്ങൾ കുറയും. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനസാധ്യത. ഭൂമിയുമായി ബന്ധപ്പെട്ട സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിഷ്ണുഭജനം, അന്നദാനം എന്നിവ ഗുണം ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട): ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ തൊഴിൽ അവസരങ്ങളും ഔദ്യോഗിക യാത്രകളും ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. ജലജന്യ രോഗങ്ങൾക്കും ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. ശ്രീകൃഷ്ണഭജനം അനുകൂലം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4): ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും. യാത്രകൾ വർധിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹാരത്തിലെത്തും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാകാം. വാഹനച്ചെലവും സാമ്പത്തിക സമ്മർദവും വർധിച്ചേക്കാം. ശിവഭജനം, ഭസ്മാഭിഷേകം എന്നിവ ശുഭഫലം നൽകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും. കുടുംബജീവിതത്തിൽ സന്തോഷം വർധിക്കും. ദീർഘയാത്രകളും സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി കൈകാര്യം ചെയ്യണം. വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും നേട്ടം പ്രതീക്ഷിക്കാം. ശാസ്താഭജനം ഉത്തമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): ഭവനനിർമാണം പൂർത്തിയാക്കാൻ കഴിയും. ഔദ്യോഗിക യാത്രകൾ വർധിക്കും. പരിശ്രമത്തിന് അനുസരിച്ച് വിജയം ലഭിക്കും. ലഹരിവസ്തുക്കളിൽ നിന്ന് മോചനം നേടാൻ സാധിക്കും. സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന സമയമാണ്. സുബ്രഹ്മണ്യഭജനം ഗുണകരം.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ബിസിനസുകാർക്ക് മികച്ച ലാഭം ലഭിക്കും. തൊഴിൽരംഗത്തെ തടസ്സങ്ങൾ മാറും. താൽക്കാലിക ജോലി സ്ഥിരപ്പെടാൻ സാധ്യതയുണ്ട്. വിദേശയാത്രാ ശ്രമങ്ങൾ വിജയിക്കും. ചെലവുകൾ വർധിക്കുമെങ്കിലും അധിക വരുമാനത്തിനും സാധ്യതയുണ്ട്. ഗണപതി ഭജനവും ഗണപതി ഹോമവും അനുകൂലഫലം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.