11:28pm 23 September 2026
NEWS
മാസപ്പടി-ഹവാല കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം ഇന്ന് തീരുമാനമായേക്കും; ക്രൈംബ്രാഞ്ചോ വിജിലൻസോ വരും?
22/09/2026  09:33 AM IST
ന്യൂസ് ബ്യൂറോ
മാസപ്പടി-ഹവാല കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം ഇന്ന് തീരുമാനമായേക്കും; ക്രൈംബ്രാഞ്ചോ വിജിലൻസോ വരും?

തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ പ്രാഥമികാന്വേഷണ ഏജൻസിയെ സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. യു.ഡി.എഫ് യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പൊലീസ് മേധാവിക്ക് നൽകിയ കത്താണ് അന്വേഷണ നീക്കങ്ങൾക്ക് അടിസ്ഥാനം.
 ഇ.ഡിയുടെ കത്ത് പരിശോധിച്ച അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വിജിലൻസിന്റെയോ ക്രൈംബ്രാഞ്ചിന്റെയോ പ്രാഥമികാന്വേഷണം നടത്താമെന്ന് നിയമോപദേശം നൽകി. സി.എം.ആർ.എല്ലുമായി വീണാ വിജയൻ നടത്തിയ 3.28 കോടിയുടെ പണമിടപാടുകളിൽ പിണറായി വിജയനെയും വീണയെയും അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാമെന്ന് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസിഫലിയും വ്യക്തമാക്കിയിട്ടുണ്ട്.
​ വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയതിന് പി.എ. മുഹമ്മദ് റിയാസിനെതിരെയും കേസെടുക്കാൻ സാധ്യതയുണ്ട്. 25 കോടിയിലധികം രൂപയുടെ ഹവാല പണം ദുബായിലേക്ക് കടത്തിയതായി ഇ.ഡി ആരോപിക്കുന്നു.
​ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേശിന്റെ മേൽനോട്ടത്തിൽ ഐ.ജി എസ്. ശ്യാംസുന്ദറിനെ അന്വേഷണത്തിനായി പരിഗണിക്കുന്നുണ്ടെങ്കിലും, വിജിലൻസ് അന്വേഷണവും വേണമെന്ന ആവശ്യവും ശക്തമാണ്.
​ആഭ്യന്തര വകുപ്പിന്റെ നിലപാടും മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നത്തെ തീരുമാനത്തിൽ നിർണായകമാകും.
​ ഇ.ഡി കൈമാറിയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രൊസിക്യൂഷൻ വിഭാഗത്തിന്റെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img