09:57am 29 April 2026
NEWS
മാസഫലം: 2025 ഫെബ്രുവരി (1200 മകരം 19 മുതൽ കുംഭം 16 വരെ)
02/02/2025  05:23 PM IST
മാസഫലം: 2025 ഫെബ്രുവരി (1200 മകരം 19 മുതൽ കുംഭം 16 വരെ)

അശ്വതി

പുതിയ  തൊഴിലിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്കും സാമ്പത്തികപുരോഗതി വന്നുചേരുന്നതാണ്. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത. വിവാഹാലോചനകൾ നടത്തുന്നവർക്ക് അതിന് തീരുമാനമുണ്ടാകാൻ സാധ്യത. പുതിയ വസ്തുവാഹനാദികൾ വാങ്ങും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും കീർത്തിയും ഉണ്ടാകുന്നതിന് സാധ്യതയുള്ളതായി കാണുന്നു.

ഭരണി

അപ്രതീക്ഷിത നേട്ടങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അവസരമുണ്ടാകും. കലാരംഗത്തുള്ളവർക്ക് പല നേട്ടങ്ങളും ലഭിക്കാനിടയുണ്ട്. ഗൃഹനായികമാരുടെ പല ദീർഘകാലാഭിലാഷങ്ങളും നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സന്തതികളുടെ കാര്യങ്ങളിൽ വളരെ തൃപ്തികരമായ അനുഭവങ്ങൾ ഉണ്ടാകുന്നതും നേട്ടങ്ങൾ ലഭിക്കുന്നതുമാണ്.

കാർത്തിക

പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകും. കർമ്മരംഗത്ത് അനുകൂലമായ നേട്ടങ്ങൾ ഉണ്ടാവുകയും പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. കുടുംബത്തിൽ സന്തോഷം നിലനിൽക്കുന്നതാണ്. സന്താനങ്ങളുടെ പുരോഗതിയിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. സമ്പൂർണ്ണ രാശിചിന്ത ചെയ്യുക.

രോഹിണി

ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. ജീവിതത്തിൽ പുരോഗതി അനുഭവപ്പെടും. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിന് കഴിയും. സ്ത്രീകൾക്ക് ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിന് കഴിയും. സന്തതിപരമായ കാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടുന്നതാണ്. സമ്പൂർണ്ണമായ സൂര്യരാശി വിചിന്തനം നടത്തി ഉചിതപ്രതിവിധി കാണുക.

മകയിരം

പൊതുവെ ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. എന്നാൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക് തടസ്സങ്ങൾ ഉണ്ടാകാം. ഏത് കാര്യത്തിലും അനുകൂലമായ ചില മാറ്റങ്ങളൊക്കെ ഉണ്ടായേക്കാം. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അവസരമുണ്ടാകുന്നതാണ്. വീട്ടമ്മമാർക്ക് അപ്രതീക്ഷിതമായി പല നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ശരിയായി രാശിവിചിന്തനം ചെയ്ത് പ്രതിവിധി കാണുക.

തിരുവാതിര

അനുകൂലമായ ചില മാറ്റങ്ങളൊക്കെ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി ലഭിക്കും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി പലവിധ തടസ്സങ്ങളും അനുഭവപ്പെട്ടേക്കാം. കച്ചവടരംഗത്തുള്ളവർക്ക് പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ച് നടത്തുക. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതിയും സംതൃപ്തിയും ഉണ്ടാകുന്നതാണ്. ഗൃഹനായികമാർക്ക് അഭീഷ്ടസിദ്ധിയുണ്ടാകുന്നതാണ്.

പുണർതം

ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഉടനെ അത് സാധിച്ചേക്കും. നിങ്ങളിൽ ചിലർക്ക് നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഗൃഹനായികമാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ പലതും ഉണ്ടാകുന്നതാണ്. ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് സാധ്യത. കുടുംബപരമായി സ്വസ്ഥത നിലനിൽക്കും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. സമഗ്രരാശിവിചിന്തനത്തിലൂടെ വസ്തുതകൾ അറിയുകയും പ്രതിവിധി കാണുകയും ചെയ്യുക.

പൂയം

പൊതുവെ ഗുണാത്മക മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് സാധ്യത. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ കിട്ടുന്നതാണ്. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് സാധിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ കൈവരിക്കുന്നതിന് കഴിയും. ജീവിതത്തിൽ ഗുണാത്മകമായ മാറ്റങ്ങൾ വന്നുചേരുന്നതിനുള്ള സാധ്യതയുണ്ട്. വരാനിരിക്കുന്ന കാലങ്ങൾ വളരെ ഗുണകരമായേക്കാം.

ആയില്യം

ഗുണദോഷ സമാവസ്ഥ ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത മാറ്റങ്ങൾ പലതും ഉണ്ടാകുന്നതിന് സാധ്യത. സാമ്പത്തിക നഷ്ടങ്ങൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ തടസ്സമുണ്ടായേക്കാം. ശരിയായി തീവ്രശ്രമം നടത്തിയാൽ ഇത് മറികടക്കാൻ കഴിയും. കുടുംബപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ പരിവർത്തനങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകുന്നതിന് സാധ്യത. സമഗ്രമായി രാശിവിചിന്തനം നടത്തുന്നത് ഉത്തമം.

മകം

ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾക്ക് സാധ്യത കാണുന്നു. പുതിയ ജോലി ഒരൽപ്പം നീണ്ടുപോയേക്കാം. നന്നായി ശ്രമിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ജാഗ്രത കാട്ടേണ്ട സമയമാണ്. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കുന്നതായി കാണുന്നു. പുതിയ ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് സാധ്യതയുണ്ട്. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. അപ്രതീക്ഷിതമായ പല കാര്യങ്ങളും ഉണ്ടാകാവുന്ന കാലഘട്ടമാണ്. സമ്പൂർണ്ണ സൂര്യരാശി വിചിന്തനം നടത്തുക.

പൂരം

പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ അനുഭവപ്പെടും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. വീട്ടമ്മമാർക്ക് അപ്രതീക്ഷിതമായ പല നേട്ടങ്ങളും വന്നുചേരുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം. സംഭാഷണങ്ങളിൽ മിതത്വവും കരുതലും ശീലിക്കേണ്ടതാണ്. സമഗ്രമായ മാറ്റങ്ങൾ പല കാര്യങ്ങളിലുമുണ്ടാകുന്നതിന് സാധ്യത കാണുന്നു.

ഉത്രം

പൊതുവേ ഗുണകരമായ അനുഭവങ്ങൾ കാണുന്നു. സാമ്പത്തികപുരോഗതി ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കുന്നതായി കാണുന്നു. നല്ല അനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരുന്നതാണ്. ദീർഘകാലമായി ആഗ്രഹിക്കുന്നതും പലതും സാധ്യമാകുന്നതിന് സാധ്യതയുണ്ട്. സമ്പൂർണ്ണരാശി ചിന്ത ചെയ്ത് വസ്തുതകൾ അറിയുക.

അത്തം

പൊതുവെ ഗുണാത്മകമായ പല സാഹചര്യങ്ങളും ഉണ്ടാകും. പ്രവർത്തനങ്ങളിൽ പല നേട്ടങ്ങളും ഉണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. നൂതന സംരംഭങ്ങൾ തുടങ്ങുവാൻ അവസരമുണ്ടാകും. ഏത് കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും പുതിയ അവസരങ്ങളും വന്നുചേരും. വിദ്യാർത്ഥികൾക്ക് വളരെ ഗുണമുള്ള സാഹചര്യങ്ങൾ വന്നുചേരുന്നതാണ്.

ചിത്തിര

ഏത് കാര്യത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അവസരങ്ങൾ വന്നുചേരും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. വിദേശ തൊഴിലിന് സാധ്യതയും കാണുന്നു. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരുന്നതാണ്. കുടുംബത്തിൽ സ്വസ്ഥതയും നിലനിൽക്കുന്നതായി കാണുന്നു. വീട്ടമ്മമാരുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് സാധ്യത. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുവാൻ കഴിയും. സമഗ്രമായി രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധികൾ ചെയ്യുക.

ചോതി

ഗുണദോഷസമ്മിശ്രമായ ചില സാഹചര്യങ്ങൾ ഉണ്ടാകാം. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത സ്ഥിതിവിശേഷങ്ങൾ ഉണ്ടാകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് നല്ല സമയമല്ല. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. വിദ്യാർത്ഥികൾ വളരെ ശ്രദ്ധാപൂർവ്വം പഠനകാര്യങ്ങൾ ചെയ്യുന്നത് നല്ലത്. സ്ത്രീകൾ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിൽ വളരെ സവിശേഷമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത.

വിശാഖം

ഗുണദോഷ സമസ്ഥിതി കാണുന്നു. സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങൾ വരാം. തൊഴിൽരംഗത്ത് തടസ്സങ്ങളോ പ്രതികൂല സ്ഥിതിയോ ഉണ്ടായേക്കാം. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷ്മത പാലിക്കേണ്ടത് ആവശ്യമാണ്. ഗൃഹനായികമാർ എല്ലാകാര്യത്തിലും ശ്രദ്ധ വച്ചുപുലർത്തുക. വീടുപണിയുവാൻ അതിവ്യയമൊഴിക്കാൻ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ വളരെ ജാഗ്രതയോടെ ശ്രമം നടത്തണം. പൊതുവെ അത്ര അനുകൂലമല്ലാത്ത പല മാറ്റങ്ങളും വരാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.

അനിഴം

പൊതുവേ ഗുണദോഷ സമ്മിശ്രമായ സമയമാണ് കാണുന്നത്. സാമ്പത്തികനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. പ്രവർത്തനരംഗത്ത് പ്രതികൂലമായ ചില സാഹചര്യങ്ങൾക്ക് സാധ്യത കാണുന്നു. കർമ്മരംഗത്ത് പോരായ്മകൾ വരാം. ഉദ്യോഗസ്ഥർക്ക് ഗുണദോഷ സമ്മിശ്രഫലങ്ങൾ അനുഭവപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. സമഗ്രമായ രാശിചിന്ത ചെയ്ത് വസ്തുതകൾ അറിയുക.

തൃക്കേട്ട

ഗുണദോഷ സമാനതകൾ നിലനിൽക്കുന്ന സമയമാണ്. ധനപരമായ ഇടപാടുകൾ ശ്രദ്ധിച്ച് നടത്തുക. കർമ്മരംഗത്ത് പ്രയാസകരമായ ചില സാഹചര്യങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി ചില പ്രതികൂല സാഹചര്യങ്ങളിൽ അകപ്പെടേണ്ടി വന്നേക്കാം. സമ്പൂർണ്ണരാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

മൂലം

ഗുണദോഷസമ്മിശ്രമായ അവസ്ഥ നിലനിൽക്കുന്നതായി കാണുന്നു. തൊഴിൽ രംഗത്ത് ഗുണകരമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ നഷ്ടങ്ങളുണ്ടാകാതെ സൂക്ഷ്മത പാലിക്കേണ്ടതാണ്. കുടുംബത്തിൽ ചില അസ്വസ്ഥതകളുണ്ടാകാനിടയുണ്ട്. സംഭാഷണത്തിൽ മിതത്വവും കരുതലും ശീലിക്കുക. സമഗ്രമായ രാശിചിന്ത ചെയ്ത് വസ്തുതകൾ പൂർണ്ണമായി അറിയുക.

പൂരാടം

ഗുണദോഷസമസ്ഥിതി നിലനിൽക്കുന്നതായി കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസമുണ്ടാകുന്നതിന് സാധ്യത. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി കാണുന്നു. സ്ത്രീകളുടെ അഭീഷ്ടം സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കുന്നതിനും അവസരമുണ്ടായേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷവും തൃപ്തിയും അനുഭവപ്പെടും. ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ വന്നുചേരുന്നതാണ്.

ഉത്രാടം

ഗുണദോഷസമമായ കാലഘട്ടമായി കാണുന്നു. തൊഴിൽപരമായ ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാകും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ ശ്രദ്ധാപൂർവ്വം ജോലി കാര്യങ്ങൾ നിർവ്വഹിക്കേണ്ടതാണ്. ഗൃഹനായികമാരുടെ അഭീഷ്ടസിദ്ധിക്ക് സാഹചര്യമുണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം സൂക്ഷ്മത പാലിച്ചില്ലെങ്കിൽ അസ്വസ്ഥതകളുണ്ടാകും. സമ്പൂർണ്ണ രാശിചിന്ത ഉചിതമായിരിക്കും.

തിരുവോണം

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിന് സാധ്യതയുണ്ട്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരമുണ്ടാകുന്നതാണ്. കുടുംബത്തിൽ സ്വസ്ഥതയും സന്തുഷ്ടിയും നിലനിൽക്കുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതിയുണ്ടാകും. ഗൃഹനിർമ്മാണം നടത്തുന്നവർ അത് പൂർത്തീകരിക്കും. പുതിയ വസ്തുവാഹനാദികൾ വാങ്ങാനാകും. സമഗ്ര രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് വേണ്ടത് ചെയ്യുക.

അവിട്ടം

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ കാണുന്നു. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാവുന്നതാണ്. അന്യദേശത്ത് ജോലി ചെയ്യുന്നവർ കൂടുതൽ സൂക്ഷ്മത പാലിക്കുക. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ പ്രതികൂലാവസ്ഥയുണ്ടാകും. കുടുംബപരമായി ചില അസ്വസ്ഥതകൾ വരാനിടയുണ്ട്. ഗൃഹനായികമാർ ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക. സമഗ്രരാശിചിന്തയിലൂടെ വസ്തുതകൾ അറിയുക.

ചതയം

ഗുണദോഷസമമായ സാഹചര്യങ്ങൾ ഉണ്ടാകാവുന്നതാണ്. പുതിയ ജോലി ലഭിക്കുവാൻ കുറച്ച് താമസമുണ്ടായേക്കാം. നന്നായി ശ്രദ്ധാപൂർവ്വം ശ്രമം തുടർന്നാൽ പ്രയോജനമുണ്ടാകും. നൂതനസംരംഭങ്ങൾ തുടങ്ങുവാൻ ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതിന് സാധ്യത. ഗൃഹനായികമാർക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുന്നതിനും സാധ്യത കാണുന്നു. വീട് പണിയുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ കൂടുതലായി ശ്രദ്ധിക്കേണ്ട സമയമാണ്. സമ്പൂർണ്ണമായ രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് പ്രതിവിധി കാണുക.

പൂരുരുട്ടാതി

പൊതുവെ അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. നൂനത സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരമുണ്ടാകുന്നതായി കാണുന്നു. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ വന്നുചേരുന്നതാണ്. ഗൃഹനായികമാർ ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധ്യമായിത്തീരുന്നതാണ്. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കുന്നതാണ്. ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾ പലതുമുണ്ടാകുന്നതാണ്.

ഉതൃട്ടാതി

ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നുണ്ട്. ആഗ്രഹിക്കുന്ന ജോലിലഭിക്കുന്നതിന് സാധ്യതയുണ്ട്. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്കും അതിന് സാഹചര്യമുണ്ടാകും. ഏത് കാര്യത്തിലും ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സ്ത്രീകൾക്ക് നേട്ടങ്ങൾ പലതും വന്നുചേരുന്നതാണ്. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിനുള്ള അവസരമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉയർച്ചയും പുരോഗതിയും വന്നുചേരുന്നതും സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുന്നതുമാണ്. പൊതുവെ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു.

രേവതി

പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനു സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു സാധിക്കും. കുട്ടികൾക്ക് ഉപരിപഠന കാര്യങ്ങളിൽ ആഗ്രഹിച്ച പുരോഗതിയുണ്ടാകും. ഗൃഹനായികമാർക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്. കലാസാംസ്‌കാരിക രംഗത്തുള്ളവർക്ക് നേട്ടങ്ങൾ കൈവരും. സമഗ്രമായി രാശിവിചിന്തനം നടത്തുന്നത് ഉത്തമം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img