02:52pm 30 April 2026
NEWS
ഇന്നു മുതൽ 38 ട്രെയിനുകളുടെ സമയക്രമം മാറും
21/10/2025  07:39 AM IST
nila
ഇന്നു മുതൽ 38 ട്രെയിനുകളുടെ സമയക്രമം മാറും

കൊങ്കൺ പാതയിലെ വേ​ഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതൽ 38 ട്രെയിനുകളുടെ സമയക്രമം മാറും. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കൊങ്കൺ പാതയിൽ ട്രെയിനുകൾ മണിക്കൂറിൽ 40-75 കിലോമീറ്റർ വേ​ഗതയിലായിരുന്നു സർവീസ് നടത്തിയിരുന്നത്. ഇന്നുമുതൽ  ജൂൺ 15 വരെ 110-120 കിലോമീറ്റർ വേ​ഗതയിലാകും കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ സർവീസ് നടത്തുക. ഇതോടെ ഇതുവഴി സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയക്രമത്തിലും ഇന്നുമുതൽ മാറ്റം വരും. എല്ലാ ട്രെയിനുകളുടെയും സമയക്രമം റെയിൽവേയുടെ വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പാക്കാം.

വേ​ഗനിയന്ത്രണം പിൻവലിച്ചതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാകും പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവിൽ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇന്നു മുതൽ ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും. രാത്രി 10.35ന് മംഗളൂരു വിടുന്ന ട്രെയിൻ ഷൊർണൂരിൽ പുലർച്ചെ 4.10ന് എത്തും.

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. എറണാകുളം ജംക്‌ഷനിൽ ഉച്ചയ്ക്ക് 1.45ന് എത്തുന്ന ട്രെയിൻ കോഴിക്കോട്ട് വൈകിട്ട് ആറിന് എത്തും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും. കോഴിക്കോട്ട് രാവിലെ 8.07നാണ് എത്തുക. നിലവിൽ കോഴിക്കോട് 9.42നാണ് എത്തുന്നത്.

എറണാകുളം-അജ്മീർ മരുസാഗർ-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരം- ഭാവ്നഗർ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും. എറണാകുളം-ഓഖ ( 16338) രാത്രി 12.07നും തിരുവനന്തപുരം-വെരാവൽ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും. തിരുവനന്തപുരം– ചണ്ഡീഗഢ്‌ (12217) വൈകിട്ട് 4.27ന് എത്തും.

എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് ( 12617) എറണാകുളം ജംക്‌ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 9.15നു പുറപ്പെടും. എറണാകുളം –പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149): രാവിലെ 2.15ന് എറണാകുളം ജംക്‌ഷനിൽ നിന്ന്. വെരാവൽ വീക്ക്‌ലി എക്സ്പ്രസ് (16334); തിരുവനന്തപുരം സെൻട്രലിൽ നിന്നു വൈകിട്ട് 3.45ന്. മുംബൈ എൽടിടി ഗരീബ് എക്സ്പ്രസ്(12202); തിരുവനന്തപുരത്ത് നിന്നു രാവിലെ 7.45ന് പുറപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img