05:22pm 09 November 2026
NEWS
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസ് മഠാധിപതി അറസ്റ്റില്‍
25/05/2025  08:35 PM IST
സണ്ണി ലുക്കോസ്
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസ് മഠാധിപതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഠാധിപതി അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര്‍ മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വര്‍ സ്വാമി അറസ്റ്റിലായത്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്. അസുഖം ഭേദപ്പെടുത്തുമെന്നും ആത്മീയമാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടിയും കുടുംബവും മഠത്തിലെത്തിയത്. 

പിന്നീട് മെയ് 13ന് ബന്ധുവിന്റെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് റായ്ച്ചൂരിലെയും ബാഗല്‍കോട്ടിലെയും ലോഡ്ജുകളിലെത്തിച്ച് ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി ആരോപിക്കുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img