NEWS
മോൺ. ജോൺ തെക്കേക്കര സീറോമലബാർസഭാ ലെയ്സൺ ഓഫീസർ
27/08/2025 07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ. ജോൺ തെക്കേക്കരയെ കേരള സർക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ചുമതലയുള്ള ലെയ്സൺ ഓഫീസറായി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. കഴിഞ്ഞ ആഗസ്റ്റ് 8-ാം തീയതിയാണ് നിയമനപത്രം നൽകിയത്.
ചങ്ങനാശേരി ഇത്തിത്താനം തെക്കേകര വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ൽ ജനിച്ച മോൺ. ജോൺ തെക്കേക്കര 1997 ൽ ആർച്ചുബിഷപ് മാർ ജോസഫ് പവ്വത്തിൽ നിന്നും പൗരോഹിത്വം സ്വീകരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗളൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൻ്റെ അസി. ഡയറക്ടറായി ചുമതല നിർവഹിച്ചിട്ടുണ്ട്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







