
കലകളുടേയും സംസ്കാരത്തിന്റേയും പൈതൃകഭൂമിയായ ഖത്തറിൽ 19 വർഷങ്ങൾക്ക്ശേഷം മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ഒരു കലാവിരുന്നുമായി എത്തുന്നു.
“ഹൃദയപൂർവ്വം മോഹൻലാൽ...”
കഴിഞ്ഞ 47 വർഷങ്ങളിലെ വെള്ളിത്തിരയിലെ വിസ്മയം ആഘോഷിക്കുന്ന കലാസന്ധ്യയ്ക്ക് ഒക്ടോബർ 16 വൈകുന്നേരം ദോഹയിലെ QNCC യിൽ അരങ്ങൊരുങ്ങുകയാണ്.
റെഡ് ആപ്പിൾ ഇവന്റ് മാനേജ്മെന്റിന്റെ ബാനറിൽ ഖത്തറിലെ പ്രമുഖ വ്യവസായികളും മോഹൻലാലിന്റെ അടുത്തസുഹൃത്തുക്കളുമായ ജോൺതോമസ്സും, മിബുജോസുമാണ് ഹൃദയപൂർവ്വം മോഹൽലാൽ അണിയിച്ചൊരുക്കുന്നത്.
സ്റ്റേജ്, ലൈവ് ഇവന്റ് പ്രൊഡക്ഷനുകളിൽ 25 വർഷത്തിലേറെ പരിചയമുള്ള എൻ വി അജിത് സംവിധാനം നിർവ്വഹിക്കുന്നു.
മഞ്ജുമനോജാണ് പ്രോഗ്രാം കൺവീനർ.
ക്യാമറയ്ക്ക് മുന്നിലെ തിരക്കുകൾക്കിടയിലും എന്നും അരങ്ങിനോട് ആഭിമുഖ്യം പുലർത്തുന്ന മോഹൻലാലിനൊപ്പം ഒരു വമ്പൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. മികച്ചഗായകർ കൂടിയായ സിദ്ദിക്ക് , മനോജ് കെ ജയൻ എന്നിവർക്കൊപ്പം ലോക പ്രശസ്ത പരസ്യ സംവിധായകൻ പ്രകാശ് വർമ്മയും സ്റ്റേജിലെത്തുന്നു.
അരങ്ങിലെ മിന്നൽ പിണറുകളായ വിധുപ്രതാപ്, റിമിടോമി സഖ്യമാണ് ഗായകരിലെ പ്രമുഖർ.
ഒപ്പം മലയാള സംഗീതത്തിലെ പുതു പ്രതിഭകളായ ലിബിൻ സ്കറിയ, ശ്രീരാഗ് ഭരതൻ,നന്ദ ദേവൻ, ശ്രുതിശിവദാസ് എന്നിവരും പങ്കുചേരുന്നു.
സമീപകാല ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ റംസാൻ മുഹമ്മദിനെ കൂടാതെ മികച്ച നർത്തകിമാരായ ശ്രുതി ലക്ഷ്മി, ദിൽക്ഷ പ്രസന്നൻ ഒപ്പം പുതുമുഖ നായികമാരായ മോക്ഷ ഭാമ അരുൺ എന്നിവരും നൃത്തച്ചുവടുകളുമായി എത്തുന്നു. അവതരണത്തിന്റെ അഴകുമായി നടിയും ഗായികമായ മീരാ നന്ദനും കൂടുന്നു.
രണ്ടു പതിറ്റാകളായി ഖത്തറിൽനിരവധി പരിപാടികളൊരുക്കിയ റെഡ് ആപ്പിൾ ഇവന്റ് മാനേജ്മെന്റിന്റെ സാരഥികൾ ജാസിം മുഹമ്മദ് സി ഇ ഒ) വിക്കി(ഓപ്പറേഷൻസ് ഡയറക്ടർ ജൂലിയ മരിയ ജോസഫ് ( ബിസിനസ്സ് എകസ്ിക്യൂട്ടീവ്) എന്നിവരാണ്.
ഖത്തറിലെ സംഗീത കലാസ്വാദർക്ക്
എന്നും ഓർമ്മയിൽ സൂക്ഷീക്കാനാകുന്ന നൃത്ത സംഗീത സാന്ദ്രമായ കലാമൂല്യമുള്ള നിശാവിരുന്നായിരിക്കും QNCC യിൽ നടന വിസ്മയം ഒരുക്കുന്ന "ഹൃദയപൂർവ്വം മോഹൻലാൽ "കലാ സന്ധ്യ എന്ന്, മിബു ജോസ് നെറ്റിക്കാടൻ പറഞ്ഞു.











