03:39pm 31 May 2026
NEWS
ശിവകാർത്തികേയന്റെ അച്ഛനാകുന്ന മോഹൻലാൽ...
12/05/2025  03:10 PM IST
News Dusk
ശിവകാർത്തികേയന്റെ അച്ഛനാകുന്ന മോഹൻലാൽ...

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'മദരാസി'യും,  സുധ കൊങ്ങര സംവിധാനം ചെയ്യുന്ന  'പരാശക്തി'യുമാണ്. ഇതിൽ  'മദരാസി' ആദ്യം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. 'പരാശക്തി'യുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നതും ശിവകാർത്തികേയൻ ചുരുങ്ങിയ കാലയളവിൽ ഒരുക്കാനിരിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റായ 'ഗുഡ് നൈറ്റ്' എന്ന ചിത്രം സംവിധാനം ചെയ്ത വിനായക് ചന്ദ്രശേഖരാണ്. 'പാഷൻ  സ്റ്റുഡിയോസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്. അച്ഛനും, മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരു സിനിമയായിട്ടാണത്രെ ഇത് ഒരുങ്ങുന്നത്.  ഈ ചിത്രത്തിൽ ശിവകാർത്തികേയന്റെ അച്ഛനായി അഭിനയിക്കാൻ നടൻ മോഹൻലാലുമായി സംവിധായകൻ  വിനായക് ചന്ദ്രശേഖർ ഈയിടെ ചർച്ചകൾ നടത്തി എന്നും, താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നുള്ള വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.   രജിനികാന്തിനൊപ്പം  'ജയിലർ' ഒന്നാം ഭാഗത്തിൽ അഭിനയിച്ച മോഹൻ ലാൽ, 'ജയിലർ' രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img