12:40pm 30 April 2026
NEWS
ചിരഞ്ജീവിയുടെ ബ്രമ്മാൻഡ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും..
26/12/2025  11:55 AM IST
Cinema desk
ചിരഞ്ജീവിയുടെ ബ്രമ്മാൻഡ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും..

തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം  അനിൽ രവിപുടി സംവിധാനം ചെയ്തിരിക്കുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമയാണ്. അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന  ഈ ചിത്രത്തിന് ശേഷം, ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ  അഭിനയിക്കാൻ ചിരഞ്ജീവി തീയതികൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.   കെ.വി.എൻ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ തുടങ്ങുമെന്നും,   ഇതിൽ ഒരു പ്രധാന വേഷം ചെയ്യാൻ  മോഹൻലാൽ സമ്മതിച്ചിട്ടുണ്ട് എന്നുമുള്ള വാർത്തകളും  പുറത്തുവന്നിട്ടുണ്ട്.. ചിരഞ്ജീവിയും, മോഹൻലാലും അടുത്ത സുഹൃത്തുക്കളാണെങ്കിലും, അവർ ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. ഇത് ആദ്യമായാണ്. ഈ ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പവും, മോഹൻലാലിനൊപ്പവും അഭിനയിക്കാനുള്ള മറ്റുള്ള താരങ്ങളുടെയും, സാങ്കേതിക വിദഗ്ധരുടെയും തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ് എന്നും പറയപ്പെടുന്നുണ്ട്. ചിരഞ്ജീവി ഇതുവരെ  അഭിനയിച്ച എല്ലാ ചിത്രങ്ങളിലും വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് ഇത് ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊങ്കൽ കഴിഞ്ഞതും ഉണ്ടാകുമത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img