
കൊച്ചി: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ഇക്കാര്യത്തിൽ മുന്നോട്ട് പോകരുത്. ചെല്ലാനത്ത് ഇനിയും കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല. ജനവികാരം കണക്കിലെടുക്കാതെ സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഷിയാസ് മുന്നറിയിപ്പ് നൽകി. ഡിസിസി ഓഫിസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷിയാസ്. കെ റെയ്ൽ പദ്ധതിയുമായി ബന്ധപ്പെട്ട് മഞ്ഞക്കുറ്റിയിട്ട ഭൂമിയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവരുടെ ആശങ്കകൾ പരിഹരിക്കണം. വനാതിർത്തിയിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് ഷിയാസ് കുറ്റപ്പെടുത്തി.
Photo Courtesy - Google








