
ദോഹ: ഖത്തറിലെ 33 ഹോൾഡിംഗ്സ് ഗ്ലോബൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മിയാനാദ് ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച “ടോപ് ഹെൽത്ത്‌കെയർ ലീഡേഴ്സ് 2025” പട്ടികയിൽ ഇടം നേടി.
2011 മുതൽ 33 ഹോൾഡിംഗ്സ് ഗ്ലോബലിനെ നയിക്കുന്ന മിയാനാദിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് ഖത്തറിലെ സർജിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, റീഹാബിലിറ്റേഷൻ ഫസിലിറ്റികൾ, ഡെന്റൽ പ്രോസ്ഥറ്റിക് ലാബുകൾ, മെഡിക്കൽ എഡ്‌ടെക് സ്ഥാപനങ്ങൾ എന്നിവയിലൂടെ വിപുലമായ ആരോഗ്യസംരംഭങ്ങൾ രൂപപ്പെടുത്തുകയായിരുന്നു.2025 ജൂലൈയിൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ABM4 സയന്റിഫിക്, ദോഹയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പുതിയ വിതരണ കരാറുകൾ ഒപ്പുവെച്ചു. നസീം ഹെൽത്ത്‌കെയർ മുഖേന സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ സെന്റർ ആരംഭിക്കുകയും അൽ ഖോറിൽ നാലാമത്തെ ഹെൽത്ത്‌കെയർ പ്രവർത്തനമാരം ഭിക്കുകയും ചെയ്തു.
മിയാനാദ് ആഫ്രിക്കയിലെ മെഡിനോവ ഹെൽത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടറായും, ഖത്തറിലെ ഡിഫൈൻ ഡെന്റൽ ലാബിന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.











