04:59pm 22 September 2026
NEWS
"മൊഹബ്ബത്ത് കാ സഫർ" ആഘോഷമാക്കി ഖത്തർ വില്ല്യാപ്പള്ളി മഹല്ല്
25/02/2025  04:58 PM IST
മൊഹബ്ബത്ത്  കാ സഫർ ആഘോഷമാക്കി ഖത്തർ വില്ല്യാപ്പള്ളി മഹല്ല്

ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി നിവാസികളുടെ കൂട്ടായ്മയും ഒത്തുകൂടലും ആഘോഷമാക്കി ഏകദിന-ശൈത്യകാല കേമ്പ്, മൊഹബ്ബത്ത് കാ സഫർ എന്ന പേരിൽ ഖത്തറിലെ വിദൂര പ്രദേശമായ അൽ ഷമാലിലെ ജഫാറ റിസോർട്ടിലാണ് ഏകദിന കേമ്പ് സംഘടിപ്പിച്ചത്. കളിയും ചിരിയും കലാ-കായിക മത്സരങ്ങളും തട്ടുകട വിഭവങ്ങളുമായി ആഘോഷമാക്കിയ നാട്ടുകാർ  കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെക്കുന്നതായി. കാലത്ത് 9 മണിക്ക് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പുറപ്പെട്ട സംഘം വി എം ജെ ഖത്തർ കമ്മിറ്റി പ്രസിഡണ്ട് നാസർ നീലിമ ഫ്ലാഗ് ഓഫ് ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്തും മറ്റ് നേതാക്കളും നേതൃത്വം നൽകി. കുടുംബങ്ങളും കുട്ടികളുമായി നൂറോളം പേരാണ് യാത്രയുടെ ഭാഗമായത്. വിവിധങ്ങളായ കലാകായിക മത്സരങ്ങൾ പരിപാടിയുടെ ആവേശമായിരുന്നു. ലത്തീഫ് പാതിരിപ്പറ്റ പ്രോഗ്രാം കോഓർഡിനേറ്റർ ആയി.

മഹല്ലിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ടി കമ്മിറ്റി നടത്തുന്ന റമദാൻ റിലീഫ് കാർഡിൻറെ വിതരണ ഉദ്‌ഘാടനം കേമ്പിൽ വെച്ച് നടന്നു. പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ കുണ്ടാഞ്ചേരി സമ്രത്ത്ഖാൻ ആഷിഖ് (മുന്ന), മാനേജിങ് ഡയറക്ടർ, സ്കിൽ മൗണ്ട് ട്രേഡിങ്ങ്  റിലീഫ് കമ്മിറ്റി ചെയർമാൻ പി കെ കെ അബ്ദുല്ലക്ക് ഫണ്ട് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. സിക്രട്ടറി നസീർ പി പി കെ സ്വാഗതവും വൈസ് പ്രസിഡണ്ട് എം ടി ഫൈസൽ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ഫവാസ് കെ സി, കൺവീനർ സജീർ നടുക്കണ്ടി, അഷ്‌കർ കുന്നോത്ത്, അനസ് പാറക്കൽ, കുഞ്ഞബ്ദുള്ള കേളോത്ത്, ജൈസാം പുത്തൂർ, ഷൗക്കത്ത്, ഇബ്രാഹിം എം ടി, സാദത്ത് മലയിൽ ഫുഡ് കമ്മിറ്റി ചെയർമാൻ പി കെ കെ അബ്ദുള്ള, ചാത്തോത്ത് കുഞ്ഞബ്ദുള്ള, നൗഫൽ ചാലയിൽ, മുന്ന കുണ്ടാഞ്ചേരി എന്നിവർ മുഴുനീള പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. പരിപാടിയുടെ പ്രയോജയകർ ഗ്രാന്റ് പ്രിക്സ് ഗാരേജ്, സിദ്ര ഫ്രൂട്ട്സ്, പസിഫിക് ട്രേഡിങ്ങ്, ഷമാൽ സമ്മൂസ്സ, റോയൽ മാർട്ട്, സ്‌ക്വയർ ഇലക്രോണിക്‌സ് എന്നിവരായിരുന്നു.

നാസർ നീലിമ മാധ്യമ പ്രവർത്തകൻ പിവിഎ നാസർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img