02:46am 08 November 2026
NEWS

മോ​ദി​യു​ടെ രാമേശ്വരം സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മസ്ജിദിന്റെ മിനാരം മറച്ചെന്ന് ആരോപണം

04/04/2025  07:51 AM IST
nila
 മോ​ദി​യു​ടെ രാമേശ്വരം സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മസ്ജിദിന്റെ മിനാരം മറച്ചെന്ന് ആരോപണം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാമേശ്വരം സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മസ്ജിദിന്റെ മിനാരം മറച്ചെന്ന് ആരോപണം. രാ​മേ​ശ്വ​രം പാ​മ്പ​നി​ലെ മു​സ്‍ലിം പ​ള്ളി മി​നാ​ര​ത്തി​ന്റെ മു​ക​ൾ ഭാ​ഗം മറച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മി​നാ​ര​ത്തി​ന്റെ മു​ക​ളി​ൽ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും  ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എന്ന എഴുത്താണ് ടാർപോളിൻ ഉപയോ​ഗിച്ച് മറച്ചതെന്നാണ് ആരോപണം. 

ജി​ല്ല പൊ​ലീ​സ് അ​ധി​കൃ​ത​രാ​ണ് ഇത്തരത്തിൽ മിനാരം മറച്ചതെന്നാണ് പ്രചരിക്കുന്ന വാർത്ത. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണമാണ് പൊലീസിന്റെ നടപടിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഇനിയും ഔദ്യോ​ഗിക വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല. 

പൊ​തു സ​ർ​ക്കാ​ർ പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മിനാരം മറച്ചതെന്നാണ് പറയപ്പെടുന്നത്. ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് വി​വി​ധ മു​സ്‍ലിം സം​ഘ​ട​ന​ക​ൾ പ്ര​തി​ക​രി​ച്ചു. പ​ള്ളി​ മി​നാ​രം മൂ​ടി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എ​സ്.​ഡി.​പി.​ഐ ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി അ​ഹ​മ​ദ് ന​വി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img