07:22pm 15 May 2026
NEWS
സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുടിനും; പാക് പ്രധാനമന്ത്രിക്ക് അവ​ഗണന
01/09/2025  12:15 PM IST
nila
സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുടിനും; പാക് പ്രധാനമന്ത്രിക്ക് അവ​ഗണന

 25ാമത് ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പൂർണമായും അവ​ഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. മൂന്നു നേതാക്കളും തമ്മിൽ സൗഹൃദം പങ്കിടുകയും സംസാരിക്കുകയും  ചെയ്യുമ്പോൾ ഷഹബാസ് ഷെരീഫിനെ അവ​ഗണിക്കുകയായിരുന്നു. 

ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങൾക്കായി നേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. മോദിയും പുടിനും ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് നടന്നു പോയത്. തന്നെ ​ഗൗനിക്കാതെ ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മോദി, ഷി, പുടിൻ സംഭാഷണത്തിലും പാക് പ്രധാനമന്ത്രിയെ അവഗണിച്ചു.

മോദി എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ രാജ്യതലവൻമാർ അണിനിരന്നതിൽ ഷഹബാസ് മോദിയിൽന്ന് വളരെ മാറിയാണ് നിൽക്കുന്നതെന്ന് കാണാം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img