NEWS
ഖത്തർ ആക്രമണത്തിൽ ആശങ്ക: അമീറുമായി സംസാരിച്ചു മോദി, സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെ ഉറച്ച പിന്തുണ
11/09/2025 10:49 AM IST
nila

ദോഹ: ഖത്തറിൽ നടന്ന ആക്രമണങ്ങളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിച്ച് സംഘർഷം ഒഴിവാക്കുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണ
ഉറപ്പുനൽകിമോദി.
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യ എല്ലാ തരത്തിലുള്ള ഭീകരതയ്ക്കെതിരെയും ഉറച്ചുനിൽക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











