03:29pm 09 November 2026
NEWS
ട്രെയിൻ ടിക്കറ്റുകളിൽ മോദിയുടെ ചിത്രം
20/05/2025  01:38 PM IST
nila
ട്രെയിൻ ടിക്കറ്റുകളിൽ മോദിയുടെ ചിത്രം

ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ഓൺലൈൻ ടിക്കറ്റുകളിലാണ് ഇന്ത്യൻ റയിൽവെ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചുള്ള വാചകങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. ''ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ" എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രചാരണമാണ് റയിൽവെയിലൂടെ ബിജെപി നടത്തുന്നതെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img