06:39pm 24 June 2026
NEWS
പ്രധാനമന്ത്രിയുടെ വിമാനത്തിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്
12/02/2025  01:26 PM IST
nila
പ്രധാനമന്ത്രിയുടെ വിമാനത്തിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുമ്പാണ് മോദിയുടെ വിമാനത്തിന് നേരേ ആക്രമണമുണ്ടാകുമെന്ന ഭീഷണി ഉയർന്നത്. മോദിയുടെ വിമാനത്തിന് നേരേ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായെന്നും മുംബൈ പൊലീസ് അറിയിച്ചു.

മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് ഭീകരാക്രമണ ഭീഷണി മുഴക്കി ഫോൺ കോൾ വന്നത്. പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. തുടർ‌ന്നു നടത്തിയ അന്വേഷണത്തിൽ ചെമ്പൂർ മേഖലയിൽനിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാൾ മനോദൗർ‌ബല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img