04:55pm 21 September 2026
NEWS
പ്രധാനമന്ത്രികസേരയിൽ ഇന്ദിരാ​ഗാന്ധിയെ മറികടന്ന് നരേന്ദ്ര മോദി
25/07/2025  07:56 AM IST
nila
പ്രധാനമന്ത്രികസേരയിൽ ഇന്ദിരാ​ഗാന്ധിയെ മറികടന്ന് നരേന്ദ്ര മോദി

ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്രമോദി രണ്ടാം സ്ഥാനത്തെത്തി. ഇതുവരെ ഇന്ദിരാ​ഗാന്ധിയായിരുന്നു രണ്ടാം സ്ഥാനത്ത്. 6130 ദിവസം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി. ഇന്നലെ വരെ ഇന്ദിരാ​ഗാന്ധിയായിരുന്നു തൊട്ടുപിന്നിൽ. 4077 ദിവസമാണ് ഇന്ദിരാ​ഗാന്ധി അധികാരത്തിലിരുന്നത്. എന്നാൽ, ഇന്ന് നരേന്ദ്രമോദി പ്രധാനമന്ത്രി കസേരയിൽ 4078 ദിവസം പൂർത്തിയാക്കും. ഇതോടെ പട്ടികയിൽ ഇന്ദിരയെ പിന്തള്ളി മോദി രണ്ടാം സ്ഥാനത്തെത്തി.  

തുടർച്ചയായി 3655 ദിവസം പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങാണ് പട്ടികയിൽ നാലാമത്. 2014, 2019, 2024 വർഷങ്ങളിലാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img