12:46pm 30 April 2026
NEWS
ഒരു കപ്പ് ചായയുടെ വിലയിൽ ഡാറ്റ; ‘ചായക്കാരൻ’ ഉറപ്പാക്കിയ ഡാറ്റ വിപ്ലവം
26/10/2025  06:59 AM IST
nila
ഒരു കപ്പ് ചായയുടെ വിലയിൽ ഡാറ്റ; ‘ചായക്കാരൻ’ ഉറപ്പാക്കിയ ഡാറ്റ വിപ്ലവം

 “ഒരു കപ്പ് ചായയുടെ വിലയിലും കുറവാണ് ഇന്ന് ഒരു ജിബി ഡാറ്റയുടെ വില. ഈ ‘ചായക്കാരൻ’ അതു ഉറപ്പാക്കിയിരിക്കുന്നു.”- തന്റെ പഴയ ജീവിതം കൂടി ഓർമ്മിപ്പിച്ച് ബീഹാറിലെ സമസ്തിപൂരിലെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയും ഡാറ്റ വില കുറയുന്നതും ബിജെപി-എൻഡിഎ സർക്കാരിന്റെ നേട്ടമാണെന്നും മോദി വ്യക്തമാക്കി.

ബിഹാറിലെ യുവാക്കൾക്ക് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. “ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കി പലരും നല്ല വരുമാനം നേടുന്നുണ്ട്; അതും എൻഡിഎ സർക്കാരിന്റെ നയങ്ങളുടെ ഫലമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി, ‘ചായക്കാരൻ’ പരാമർശം രാഷ്ട്രീയ പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്.

റാലിയിൽ പങ്കെടുത്തവരോട് സ്മാർട്ട്ഫോണുകളുടെ ഫ്‌ലാഷ് ലൈറ്റ് ഓൺ ചെയ്യാൻ ആവശ്യപ്പെട്ട മോദി, ആ ദൃശ്യത്തെ ഉപയോഗിച്ച് ആർജെഡിയെ പരിഹസിച്ചു. “എല്ലാവരുടെയും കയ്യിൽ ഇപ്പോൾ വെളിച്ചമുണ്ട്. ഇനി ആർക്കെങ്കിലും റാന്തൽ വേണമോ?”“ബിഹാറിന് ഇനി റാന്തലും അതിന്റെ കൂട്ടുകാരെയും വേണ്ട,” എന്നും മോദി കൂട്ടിച്ചേർത്തു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളിൽ നടക്കും. നവംബർ 14-ന് ഫലം പ്രഖ്യാപിക്കും.

സഖ്യം ഇങ്ങനെ: 

എൻഡിഎ: ബിജെപി (101), ജെഡിയു (101), എൽജെപി(ആർ) (29), എച്ച്എഎം & ആർഎൽഎം (6 വീതം)

ഇന്ത്യ സഖ്യം: ആർജെഡി (143), കോൺഗ്രസ് (61), സിപിഐ(9), സിപിഐഎം(4), സിപിഐ(എംഎൽ) ലിബറേഷൻ (20), വിഐപി (16)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img