10:08pm 10 November 2026
NEWS
വിദ്യാർത്ഥികൾക്ക് ആവേശമായി മോഡൽ പാർലിമെന്റ്
13/08/2025  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർത്ഥികൾക്ക് ആവേശമായി മോഡൽ പാർലിമെന്റ്

കൊച്ചി : പാർലമെന്റ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന യൂത്ത് പാർലമെന്റ് വളരെ അഭിനന്ദനീയമാണ്- പ്രൊഫ.കെ.വി. തോമസ് പാർലമെന്റ് സെക്രട്ടറിയേറ്റിന്റെ സഹായത്തോടുകൂടി കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) എറണാകുളം മേഖല ആഗസ്റ്റ് 11,12 തീയ്യതികളിൽ സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് വില്ലിംഗ്ടൺ ഐലന്റ് കേന്ദ്രീയ വിദ്യാലയത്തിൽ വെച്ച് നടന്നു.  തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീയ വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളാണ്  പരിപാടിയിൽ പങ്കെടുത്തത്.സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന  പാർലമെന്റിന് സമാനമായ മോഡൽ പാർലമെന്റാണ് പരിചയപ്പെടുത്തുന്നത്.  ഓരോ ടീമിനും ഒരു മണിക്കൂർ സമയം വീതമാണ് നൽകിയത്.  ഇപ്രാവശ്യം തിരുവനന്തപുരം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രാദേശിക അടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ വിജയികളായവർ ദേശീയതല മത്സരത്തിൽ പങ്കെടുക്കും.ആരോഗ്യകരമായ പാർലമെന്ററി  പ്രവർത്തനങ്ങൾക്ക് യുവതലമുറയെ സജ്ജമാക്കുന്ന ശ്ലാഘനീയമായ മോഡൽ പാർലമെന്റാണ് ഈ മൽസരത്തിലൂടെ നടക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ  പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ് അഭിപ്രായപ്പെട്ടു.  കെവിഎസ് റീജിയണൽ ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ സോമഘോഷ്, വില്ലിംഗ്ടൺ ഐലന്റ് കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ ടി. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് മൽസരങ്ങൾ നടന്നത്.   

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img