03:00am 13 October 2026
NEWS
ഐ.എൻ.എസ് വിക്രാന്തിൻ്റെ മോഡൽ തലസ്ഥാനത്തിന് സമർപ്പിച്ചു
12/10/2026  08:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐ.എൻ.എസ് വിക്രാന്തിൻ്റെ മോഡൽ തലസ്ഥാനത്തിന് സമർപ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃക  ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് (ഒക്ടോബർ 12) മ്യൂസിയം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.  ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്‌സേന,   മുൻ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ (റിട്ട.), തിരുവനന്തപുരം മേയർ ശ്രീ.വി.വി. രാജേഷ്, വ്യോമസേന, കരസേന, തീരസംരക്ഷണസേന, നാവികസേന, കേരള സർക്കാർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃകകൾ പ്രദർശിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമാണ് ഈ മിനി മോഡൽ. 

ഐഎൻഎസ് വിക്രാന്ത് - ആത്മനിർഭർ ഭാരതത്തിന്റെ പ്രതീകം: ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലും രാജ്യത്ത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുമാണ് ഐ.എൻ.എസ് വിക്രാന്ത്. 2022 സെപ്റ്റംബർ 02 ന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത്, ഇന്ത്യയുടെ തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഒരു പ്രധാന നേട്ടത്തെ പ്രതിനിധീകരിക്കുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച ഈ വിമാനവാഹിനിക്കപ്പൽ, രാജ്യത്തിന്റെ വളർന്നുവരുന്ന സാങ്കേതിക കഴിവുകളെയും  സ്വയംപര്യാപ്ത ഭാരതത്തിനോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു.

സ്കെയിൽ മോഡൽ - ​​ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നു:   ഐ.എൻ.എസ് വിക്രാന്ത് മോഡൽ, 1:24 എന്ന സ്കെയിലിൽ  വ്യതിരിക്തമായ സവിശേഷതകളും കോൺഫിഗറേഷനും വിശദമായിപകർത്തുന്നതാണ്. ഇത് സന്ദർശകർക്ക് ഇന്ത്യയുടെ കപ്പൽ നിർമ്മാണ, എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ അടുത്തറിയാൻ സഹായിക്കുന്നു. ഇന്ത്യൻ നാവികസേനയും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള ദീർഘകാല സമുദ്ര ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ സമർപ്പണം. യുവമനസ്സുകളെ വലിയ സ്വപ്നങ്ങൾ കാണാനും ശാസ്ത്ര സാങ്കേതിക വിദ്യയിൽ മികവ് പുലർത്താനും അതുവഴി വിക്സിത് ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് സംഭാവന നൽകാനും ഇത് ലക്ഷ്യം ഇടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img