NEWS
സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം പിൻവലിച്ചു: മൂന്ന് വാർഡുകളിൽ മാത്രം തുടരും
15/12/2025 09:13 PM IST
സുരേഷ് വണ്ടന്നൂർ

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് നവംബർ 10-ന് നിലവിൽ വന്ന പെരുമാറ്റച്ചട്ടം ഡിസംബർ 15 മുതൽ പിൻവലിച്ചു. കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് നവംബർ 10-ന് നിലവിൽ വന്ന മാതൃകാപെരുമാറ്റച്ചട്ടമാണ് (Model Code of Conduct) 2025 ഡിസംബർ 15 മുതൽ പിൻവലിച്ചത്.
എന്നാൽ, സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്ന് വാർഡുകളിൽ പെരുമാറ്റച്ചട്ടം തുടരും.
ഇവ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും ആണ്.
ഈ വാർഡുകളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയായിരിക്കും പെരുമാറ്റച്ചട്ടം നിലനിൽക്കുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











