NEWS
മോഡലായ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
09/06/2025 11:16 AM IST
nila

മോഡലായ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. അഞ്ജലി വർമോറ എന്ന ഇരുപത്തിമൂന്നുകാരിയാണ് മരിച്ചത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ അഞ്ജലിയുടെ മൃതദേഹം വീടിനുള്ളിൽ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല.
അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











