02:58pm 02 November 2026
NEWS
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
02/11/2026  11:52 AM IST
ചെറുകര സണ്ണിലൂക്കോസ്
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ

 

അമൃത എക്സ്പ്രസിൽ യാത്രക്കാരിയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ RPF Crime Intelligence Branch & GRP തിരുവനന്തപുരം സംഘം പിടികൂടി. അസം നാഗാവ് സ്വദേശി അസദുൽ ഇസ്ലാം (30) ആണ് പിടിയിലായത്.

ഒക്ടോബർ 28-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് അമൃത എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി സ്വദേശിനിയായ 21-കാരിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകളാണ് ഒക്ടോബർ 29 പുലർച്ചെ 4.30 ഓടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം മോഷണം പോയത്. ഏകദേശം 48,500 രൂപ വിലവരുന്ന രണ്ട് ഫോണുകൾ മോഷണം പോയതിനെ തുടർന്ന് യുവതി നൽകിയ പരാതിയിൽ ജി.ആർ.പി തിരുവനന്തപുരം  കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് RPF Crime Intelligence Branch/തിരുവനന്തപുരം സംഘം, GRP/Trivandrum എന്നിവര്‍ ആലുവ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായ വ്യക്തിയെ തിരിച്ചറിയുകയും  തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മറ്റൊരാൾക്ക് വിറ്റതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പ്രതിയെ തുടർനടപടികൾക്കായി ജി.ആർ.പി തിരുവനന്തപുരം പോലീസിന് കൈമാറി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങിയ വ്യക്തിയെ കണ്ടെത്തുന്നതിനും ഫോണുകൾ വീണ്ടെടുക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img