11:50am 06 May 2026
NEWS
കരസേനയ്ക്ക് 1476 കോടിയുടെ മൊബൈൽ ഇലക്ട്രോണിക്സ് സംവിധാനം.
06/05/2026  10:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കരസേനയ്ക്ക് 1476 കോടിയുടെ മൊബൈൽ ഇലക്ട്രോണിക്സ് സംവിധാനം
HIGHLIGHTS

കരസേനയ്ക്ക് മൊബൈൽ ഇലക്ട്രോണിക്സ് സംവിധാനം നിർമ്മിക്കാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയവും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഒപ്പിട്ടപ്പോൾ.

 


കൊച്ചി: ഇന്ത്യൻ കരസേനയ്ക്ക് 1476 കോടി രൂപയുടെ ഇലക്ട്രോണിക്സ് സംവിധാനം വാങ്ങുന്നതിന് ഹൈദരാബാദിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. അഞ്ച് ഭൂതല മൊബൈൽ ഇലക്ട്രോണിക് സിസ്റ്റങ്ങളാണ് നിർമ്മിക്കുന്നത്.   

ഈ സംവിധാനങ്ങൾ പൂർണമായും തദ്ദേശിയമായി വികസിപ്പിച്ചതാണ്.നിർമ്മാണം  72 ശതമാനം തദ്ദേശിയമായിരിക്കണമെന്ന്  കരാർ വ്യവസ്ഥ ചെയ്യുന്നു.

പ്രതിരോധ സെക്രട്ടറി രാജേഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ ന്യൂ ഡെൽഹിയിലാണ് കരാർ ഒപ്പിട്ടത്. കരസേന യൂണിറ്റുകളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായവയാണ് മൊബൈൽ ഇലക്ട്രോണിക്സ് സംവിധാനം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img