09:55am 13 November 2026
NEWS
ബാറുകളുടെ സമയദൈർഘ്യം വർധിപ്പിച്ച നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം എം എം താഹിർ
19/02/2026  05:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബാറുകളുടെ സമയദൈർഘ്യം വർധിപ്പിച്ച നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം എം എം താഹിർ

കൊച്ചി : സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെ നീട്ടിയ സർക്കാർ നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിർ . നിലവിൽ 12 മണിക്കൂർ പ്രവർത്തന സമയം എന്നത് 14 മണിക്കൂർ ആക്കി വർദ്ധിപ്പിച്ചിരിക്കുന്നു . അധികം ഫീസ് അടച്ചാൽ  ഫൈവ് സ്റ്റാർ ബാറുകൾക്ക് പുലർച്ചെ മൂന്നുമണിവരെ പ്രവർത്തിക്കാം എന്നും വിജ്ഞാപനത്തിലുണ്ട് . ടൂറിസത്തിന്റെ പേര് പറഞ്ഞാണ് മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ അനുമതിയോടെ നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത് .ബാറുടമകളുടെ സംഘടന നൽകിയ അപേക്ഷ അപ്പാടെ പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം. മദ്യത്തിൻറെ ലഭ്യതയും ഉപഭോഗവും കുറയ്ക്കും എന്ന പ്രഖ്യാപനത്തിലൂടെ അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയാണ് .  ദിനേന കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഘർഷങ്ങൾ, കൊലപാതകങ്ങൾ, ഗാർഹിക പീഡനങ്ങൾ, വാഹനാപകടങ്ങൾ എന്നിവയുടെ മുഖ്യകാരണം മദ്യാസക്തി ആണെന്നിരിക്കെ അർദ്ധരാത്രി വരെ ബാറുകൾ തുറന്നു വയ്ക്കാനുള്ള അനുമതി നൽകിയതിലൂടെ സംസ്ഥാന സർക്കാർ കേരളത്തെ അരാജകത്വത്തിലേക്ക് എടുത്തെറിയുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്ന വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img