06:35am 12 November 2026
NEWS
പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് നന്ദികേടാണ് കാണിച്ചത്; ഒരു മാതിരി പണിയായി പോയി; തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ വോട്ടർമാരെ പഴിച്ച് എംഎം മണി
13/12/2025  03:12 PM IST
nila
 പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് നന്ദികേടാണ് കാണിച്ചത്; ഒരു മാതിരി  പണിയായി പോയി; തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ വോട്ടർമാരെ പഴിച്ച് എംഎം മണി

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ പഴിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി എംഎൽഎ. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചിട്ട് നന്ദികേടാണ് കാട്ടിയതെന്ന് എംഎം മണി പറഞ്ഞു. നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തുവെന്നും മണി പറഞ്ഞു. 

എം എം മണിയുടെ വാക്കുകൾ ഇങ്ങനെ: 

‘‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു. നൈമിഷികമായ വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത്. നന്ദികേടാണ് കാണിച്ചത്. റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി എതിരായി വോട്ടു ചെയ്തു. ഒരു മാതിരി  പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ’’ .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img