12:24pm 06 May 2026
NEWS
യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളെന്ന് എം എം മണി
05/05/2026  04:18 PM IST
nila
യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളെന്ന് എം എം മണി

യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണെന്ന് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മുണ്ടും മടക്കി കുത്തി ഇനി ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കുമെന്നും മണി പ്രതികരിച്ചു. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടി ഇടുക്കിയിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എം എം മണിയുടെ വാക്കുകൾ ഇങ്ങനെ: 

'ഞങ്ങൾ തോറ്റു എന്നുള്ളത് ശരിതന്നെ, അതിപ്പോ ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. വോട്ട് കുറഞ്ഞുപോയി ഞങ്ങൾ തോറ്റു. ഞങ്ങൾക്ക് ശക്തമായി തിരിച്ചടി തന്നെയാ വന്നതെന്നാണ് ഞാൻ കാണുന്നത്. പിന്നെ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിക്കോ ഞങ്ങൾ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഞങ്ങളുടെ നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനതലത്തിൽ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയിൽ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയിൽ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം.'

'ഒരു തിരഞ്ഞെടുപ്പ് തോറ്റതിനെ അടിസ്ഥാനപ്പെടുത്തി ഞങ്ങളെ വിലയിരുത്തേണ്ട. ഞങ്ങൾ മുണ്ടും മടക്കി കുത്തി ഇനി ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കും. ഇതിനെ എല്ലാം ഞങ്ങൾ നേരിടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അവർക്ക് വോട്ട് ചെയ്ത ആളുകൾ വിഡഢികളാ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താകുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പറ്റി എന്നാ പറയാനാ. ഇനി അവന്മാരെന്നാ ഉണ്ടാക്കാൻ പോകുന്നേന്ന് അറിയില്ല. നാറാൻ പോകുവാ നാടുമുഴുവൻ'. അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img