NEWS
എംഎം ലോറൻസ് അനുസ്മരണം
20/09/2025 05:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പാർലമെൻ്റേറിയനും മുതിർന്ന തൊഴിലാളി നേതാവുമായിരുന്ന എം എം ലോറൻസിൻ്റെ ഒന്നാം ചരമവാർഷികം ആചരിക്കും. രാവിലെ 10.30ന് കച്ചേരിപ്പടി പ്രണത ബുക്സിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്യും. നവോത്ഥാന സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റ് കെ.എം.ശരത്ചന്ദ്രൻ അധ്യക്ഷത വഹിക്കും.മുതിർന്ന പത്രപ്രവർത്തകൻ രവി കുറ്റിക്കാട് തൊഴിലാളി നേതാക്കളായ ശശികുമാർ, അലി അക്ബർ, ഷാജി ജോർജ് പ്രണത എന്നിവർ പ്രസംഗിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








