08:09pm 04 September 2026
NEWS
എംഎൽഎ പ്രതിഭാ പുരസ്കാരം 2026 നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
04/07/2026  05:48 PM IST
NILA
എംഎൽഎ പ്രതിഭാ പുരസ്കാരം 2026 നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: കുട്ടികൾക്ക്   ലഭിക്കുന്ന ഏത് അംഗീകാരവും അവരുടെ ജീവിതത്തിൽ വലിയൊരു കാര്യമായി നിലനിൽക്കുമെന്നും, ഇന്ന് അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ജീവിതകാലം മുഴുവൻ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു ഊർജമായി കൂടെയുണ്ടാകുമെന്നും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യൻ സിവിൽ സർവീസിൽ മലയാളികളായിരുന്നു കൂടുതൽ ഉൾപ്പെട്ടിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.
 കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എംഎൽഎ പ്രതിഭാ പുരസ്കാരം 2026 പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ മുഖ്യാതിഥിയായിരുന്നു
ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ്
കീഴാംമഠത്തിൽ , തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, സുനിൽ പി ഉമ്മൻ , ജി വിവേക് , സാലി ജെയിംസ്, ശോഭ വർഗീസ്, ബിജു അലക്സാണ്ടർ, എം കെ മനോജ്, അലക്സ് വർഗീസ്, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ സജി പട്ടരുമഠം നന്ദിയും പറഞ്ഞു. ലഹരിയ്ക്കെതിരെയുള്ള പ്രചരണത്തിൻ്റെ   ഭാഗമായുള്ള ലഘുലേഖ 
സജി ചെറിയാൻ എംഎൽഎ സ്പീക്കർക്ക് നൽകി.  സ്റ്റാറ്റിസ്റ്റിക്സ് ബിരുദ വിഭാഗത്തിൽ ജില്ലയിൽ  ഉയർന്നു മാർക്ക് നേടിയ കായംകുളം എംഎസ്എം കോളേജ് വിദ്യാർത്ഥിനി എസ് അലിയ യ്ക്ക് , തെങ്ങുംതറയിൽ ടി ടി ചെറിയാൻ മെമ്മോറിയൽ  എൻഡോവ്മെൻ്റ് നൽകി.
അലൻ കണ്ണാട്ട് നയിച്ച കരിയർ മോട്ടിവേഷൻ ക്ലാസും കലാപരിപാടികളും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.