12:40am 21 June 2026
NEWS
വൈപ്പിൻ റോ-റോ ബോട്ട് ജെട്ടിയിലെ ഗതാഗത കുരുക്ക് ഉടൻ പരിഹരിക്കും മുഹമ്മദ്‌ ഷിയാസ് എം.എൽ.എ
20/06/2026  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൈപ്പിൻ റോ-റോ ബോട്ട് ജെട്ടിയിലെ ഗതാഗത കുരുക്ക്  ഉടൻ പരിഹരിക്കും മുഹമ്മദ്‌ ഷിയാസ് എം.എൽ.എ

കൊച്ചി: വൈപ്പിൻ റോ-റോ  സർവ്വീസിൽ  കയറുവാൻ കാത്ത് നിൽക്കുന്ന യാത്രക്കാരുടെ  നീണ്ട നിര ബോട്ട് ജെട്ടിക്ക്  സമീപമുള്ള  വീടുകൾക്ക് മുന്നിലേക്കു വരെ നീളുന്നുവെന്നും   ഇതുമൂലം ബോട്ട് ജെട്ടിക്ക് സമീപം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്നുവെന്നും  ആയത്  പരിഹരിക്കപ്പെടണം എന്നുമുള്ള   പരിസര വാസികളുടെയും യാത്രക്കാരുടെയും നിരന്തരമായുള്ള ആവശ്യം കണക്കിലെടുത്തു  കൊച്ചി എംഎൽഎ മുഹമ്മദ്‌  ഷിയാസിന്റെ  നേതൃത്വത്തിൽ KSINC അധികൃതരും ട്രാഫിക് പോലീസും  കൊച്ചി നഗരസഭ മേയർ അഡ്വ വി.കെ മിനിമോൾ, നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന്  പ്രസ്തുത സ്ഥലം സന്ദർശിക്കുകയും യാത്രക്കാരോടും സമീപവാസികളോടും  ഈ വിഷയം സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു.    

ട്രാഫിക് പോലീസിന്റെയും  KSINC യുടെയും  സഹകരണത്തോടെ  ഗതാഗത കുരുക്ക്  ഒഴിവാക്കുവാൻ  ആവശ്യമായ  നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ പറഞ്ഞു.  കൊച്ചി മേയർ അഡ്വ  മിനിമോൾ വി.കെ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ടി. കെ. അഷ്‌റഫ്‌, അഡ്വ പി. എം. നസീമ, ഡിവിഷൻ കൗൺസിലർ ഷൈനി മാത്യു, KSINC ഡയറക്ടർ ഗിരിജ ഐഎഎസ്, നഗരസഭാ സെക്രട്ടറി  പി എസ് ഷിബു, സൂപ്രണ്ടിങ് എൻജിനീയർ ഡേവിഡ് ജോൺ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img