11:26pm 07 July 2026
NEWS
താരസംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എം.എല്‍.എ.
07/07/2026  12:54 PM IST
ചെറുകര സണ്ണിലൂക്കോസ്
താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എം.എല്‍.എ.

 

'അമ്മ' എന്ന സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല.

അപമാനമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം.

സിനിമ മേഖലയില്‍ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് ജി. സുധാകരൻ ഈ വിമർശനം ഉന്നയിച്ചത്. 'അമ്മ' കേരളീയ സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? സാധാരണക്കാർക്ക് അവരെക്കുറിച്ച്‌ ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img