05:25am 11 September 2026
NEWS
എംഎൽഎ കപ്പ് 2026 ചെങ്ങന്നൂർ
13/02/2026  07:26 PM IST
nila
എംഎൽഎ കപ്പ് 2026 ചെങ്ങന്നൂർ

ചെങ്ങന്നൂർ: അന്താരാഷ്ട്ര സ്‌റ്റേഡിയം നിർമ്മാണം  ഒന്നാംഘട്ടം   ഫെബ്രുവരി 28 ന്  മന്ത്രി  വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന്
മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2018-19 ൽ 42 കോടി വകയിരുത്തി കിഫ്ബി ധനസഹായത്തോടെ  20 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, പവലിയനുകൾ, ഗ്യാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്ളഡ് ലൈറ്റ് സംവിധാനം, വിഐപി ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ. അഗ്നിശമന സംവിധാനങ്ങൾ, അടിസ്ഥാന ഉപകരണങ്ങൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ഇവിടെ പൂർത്തീകരിക്കുന്നത്. എല്ലാത്തരം കായിക, ഗെയിംസ് ഇനങ്ങളും നടത്തുവാൻ കഴിയുന്ന ട്രാക്കും, ഇൻഡോർ സ്റ്റേഡിയവും, ഒളിമ്പിക്‌സ് നിലവാരത്തിലുള്ള നീന്തൽക്കുളവും ഉൾപ്പെടു ന്നു.

സ്പോർട്സ് ഹോസ്റ്റിലിന് ഒന്നാം ഘട്ടമായി മൂന്ന് കോടി രൂപ ഈ വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ചു. അന്താരാഷ്ട്ര നീന്തൽക്കുളത്തിന് കഴിഞ്ഞ ബഡ്‌ജറ്റ് അനുവദിച്ച അഞ്ചു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും 28 ന്  ഉദ്ഘാടനം ചെയ്യും. നീന്തൽക്കുള ത്തിന് രണ്ടാം ഘട്ടമായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പാർക്കിംഗ് ഗ്രൗണ്ട്. പൊതുസമ്മേളനങ്ങൾ നടത്തുന്നതിനുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം, പാർക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ തുടർ പ്രവർത്തനങ്ങളായി ഏറ്റെടുക്കും.

 ചെങ്ങന്നൂർ അന്താരാഷ്ട്ര സ്‌റ്റേഡിയം ഒന്നാംഘട്ടം ഉദ്ഘാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും എംഎൽഎ കപ്പ് 2026 ചെങ്ങന്നൂർ കായിക മഹോത്സവം 
 ഫെബ്രുവരി 13 മുതൽ 19 വരെ സംഘടിപ്പിക്കുകയാണ്.

32 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങൾ ഫെബ്രുവരി 13 14 16 17 തീയതികളിൽ ദേവസ്വം ബോർഡ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഫെബ്രുവരി 17ന് ഫൈനലിന് മുന്നോടിയായി വനിത ടീമുകൾ പങ്കെടുക്കുന്ന സൗഹൃദ മത്സരവും ഉണ്ടായിരിക്കും.

ക്രിക്കറ്റ് മത്സരങ്ങൾ പെരിങ്ങിലിപ്പുറം ന്യൂ കിഡ്‌സ് ഗ്രൗണ്ടിൽ ഫെബ്രുവരി 16 മുതൽ 18 വരെ പകൽ സമയത്ത് നടക്കും. എം എസ് അരുൺ കുമാർഎംഎൽഎ  ഉദ്ഘാടനം ചെയ്യും. 32 ടീമുകൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

വോളിബോൾ മത്സരങ്ങൾ വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്‌കൂളിൽ 16 മുതൽ18 വരെ നടക്കും. ചെങ്ങന്നൂർ മണ്ഡലത്തിലെയും കേരളത്തിലെയും പ്രധാനപ്പെട്ട ടീമുകൾ വോളിബോൾ മത്സരത്തിൽ പങ്കെടുക്കും വോളിബോൾ മത്സരങ്ങൾ മന്ത്രി സജി ചെറിയാനും സമാപന സമ്മേളനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫും ഉദ്ഘാടനം ചെയ്യും..
. ഫൈനൽ മത്സരത്തിനു മുന്നോടിയായി വനിത ടീമുകൾ പങ്കെടുക്കുന്ന സൗഹ്യദ മത്സരവും ഉണ്ടാകും..

വടംവലി മത്സരം ഫെബ്രുവരി 16 ന് രാത്രി ഏഴു  മുതൽ മാന്നാർ നായർ സമാജം സ്‌കൂളിൽ നടക്കും. കേരളത്തിലെ പ്രശസ്‌ത ടീമുകൾ പങ്കെടുക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഷട്ടിൽ ബാഡ്‌മിൻ്റൺ മത്സരം ചെങ്ങന്നൂർ നഗരത്തിലെ ഐബിഎ ഇൻഡോർ ‌സ്റ്റേഡിയത്തിൽ ഫെബ്രുവരി 14 വൈകുന്നേരം അഞ്ചുമണി മുതൽ ആരംഭിക്കും. 

കബഡി മത്സരം ഫെബ്രുവരി 19 രാത്രി ഏഴു മുതൽ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കും കേരളത്തിലെ പ്രധാനപ്പെട്ട 16 ടീമുകൾ  പങ്കെടുക്കും . യു പ്രതിഭ എംഎൽഎ  ഉദ്ഘാടനം ചെയ്യും.

ചെങ്ങന്നൂരിലെ നൂറിൽ പരം ക്ലബ്ബുകളും കോളേജ് ടീമുകളും ഈ കായിക മഹോത്സവത്തിൽ പങ്കാളികളാകുമെന്ന് മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ജെയിംസ് ശമുവേൽ, 
കൺവീനർ പി എം സനീഷ്,
ജോയിന്റ് കൺവീനർ ശരത് പ്രഭ ,
ഷാരോൺ പി കുര്യൻ, 
അനു സണ്ണി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img