08:50am 10 May 2026
NEWS
കോൺ​ഗ്രസിന്റെ നിലപാടിനെ വിമർശിച്ചും ഇടതു പാർട്ടികളെ പുകഴ്ത്തിയും എം കെ സ്റ്റാലിൻ
10/05/2026  06:41 AM IST
nila
കോൺ​ഗ്രസിന്റെ നിലപാടിനെ വിമർശിച്ചും ഇടതു പാർട്ടികളെ പുകഴ്ത്തിയും എം കെ സ്റ്റാലിൻ

ചെന്നൈ: കോൺ​ഗ്രസിന്റെ നിലപാടിനെ വിമർശിച്ചും ഇടതു പാർട്ടികളുടെ നിലപാടിനെ പുകഴ്ത്തിയും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺ​ഗ്രസ് രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നാണ് സ്റ്റാലിന്റെ വിമർശനം. ഡിഎംകെ മുന്നണിയുടെ ഭാ​ഗമായി മത്സരിച്ച് വിജയിച്ച കോൺ​ഗ്രസ് നേതാക്കൾ നന്ദി അറിയിക്കാൻ പോലും സന്നദ്ധരാകാതെ മുന്നണി വിട്ട് ടിവികെയ്ക്ക് പിന്തുണ നൽകുകയായിരുന്നു എന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് സിപിഐയും സിപിഎമ്മും വിസികെയും സ്വീകരിച്ചതെന്നും സ്റ്റാലിൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

‘‘ഡിഎംകെയുടെ ഭാഗമായി മത്സരിച്ച് ജയിച്ചു. എന്നിട്ട് പോലും പോലും 5 കോൺഗ്രസ് എംഎൽഎമാർ ഡിഎംകെ ആസ്ഥാനത്ത് എത്തി നന്ദി അറിയിച്ചില്ല. പകരം ഡിഎംകെയുമായി സഖ്യം വേർപ്പെടുത്തി ടിവികെയ്ക്ക് ഒപ്പം ചേർ‌ന്നു. എന്നാൽ ഇടതുനേതാക്കളായ സഖാവ് ഷൺമുഖനും സഖാവ് വീരപാണ്ഡ്യനും വിസികെ നേതാവ് തിരുമാവളവനും ഡിഎംകെയുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടുമെന്നും അറിയിച്ചിരുന്നു’’– സ്റ്റാലിൻ എക്സിൽ കുറിച്ചു.

നിർണായക ഘട്ടത്തിലും ഡിഎംകെയ്ക്ക് ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങൾ തടസ്സമായി നിൽക്കില്ല. മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കും. ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ടുകൾ നേടാനായെനന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികൾ എടുക്കുന്ന ഏത് തീരുമാനത്തെയും ബഹുമാനിക്കുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ സ്ഥിരതയുള്ള സർക്കാർ രൂപീകരണം ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വർഷം ഡിഎംകെ സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതികൾ പുതിയ സർക്കാർ തുടരണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img