07:47pm 29 September 2026
NEWS
എംഐടി-ഡബ്ല്യുപിയുവും എഫ്പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു
29/09/2026  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എംഐടി-ഡബ്ല്യുപിയുവും എഫ്പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു

എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ (MIT-WPU) സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് കൊമേഴ്സും ഫിനാൻഷ്യൽ പ്ലാനിംഗ് സ്റ്റാൻഡേർഡ്സ് ബോർഡിന്റെ (FPSB) ഇന്ത്യൻ വിഭാഗമായ FPSB ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് അക്കാദമിക് പഠനത്തോടൊപ്പം സെർട്ടിഫൈഡ്  ഫിനാൻഷ്യൽ   പ്ലാനർ     സർട്ടിഫിക്കേഷൻ നേടാനുള്ള അവസരം ലഭിക്കും.

ഫിനാൻഷ്യൽ പ്ലാനിങ്, വെൽത്ത് മാനേജ്മെന്റ് മേഖലകളിൽ ആഗോള നിലവാരത്തിലുള്ള അറിവും പ്രായോഗിക വൈദഗ്ധ്യവും വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. നിക്ഷേപം, വിരമിക്കൽ ആസൂത്രണം, നികുതി, റിസ്ക് മാനേജ്മെന്റ്, എസ്റ്റേറ്റ് പ്ലാനിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ബാങ്കിങ്, ഇൻഷുറൻസ്, നിക്ഷേപ ഉപദേശം, വെൽത്ത് മാനേജ്മെന്റ്, ഫിൻടെക് തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനാകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img