05:25pm 26 July 2026
NEWS
മിഷൻസ് ഇൻഡ്യ ഉണർവ്വ് യോഗങ്ങൾ
15/07/2026  09:02 PM IST
മിഷൻസ് ഇൻഡ്യ  ഉണർവ്വ് യോഗങ്ങൾ


ചെങ്ങന്നൂർ: മിഷൻസ് ഇൻഡ്യയുടെ നേതൃത്വത്തിലുള്ള ഉണർവ്വ് യോഗങ്ങൾ ജുലൈ 23, 24, 25  തീയതികളിൽ കല്ലിശ്ശേരി ഉമയാറ്റുകര  മാർത്തോമ്മാ  പളളിയിൽ  നടക്കും. ഉമയാറ്റുകര മാർത്തോമ്മാ പള്ളി  വികാരി റവ. ഡോ. ഡാനിയേൽ മാമ്മൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.  ബ്ര. ജോർജ് ചെറിയാൻ, ബ്ര. ജോൺ തോമസ്, ബ്ര. മനു റസ്സൽ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.  മിഷൻസ് ഇൻഡ്യ ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് ആറു മണിയ്ക്ക് കൺവൻഷൻ ആരംഭിക്കുമെന്ന് മിഷൻ സ് ഇൻഡ്യ പ്രെമോഷണൽ കോഓർഡിനേറ്റർ സുവിശേഷകൻ തോമസ് ടി. ഐപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.