05:21am 08 November 2026
NEWS
മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലര്‍ക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയില്‍
28/03/2025  09:42 PM IST
സണ്ണി ലുക്കോസ്
മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലര്‍ക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയില്‍

കോട്ടയം : മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലര്‍ക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് ബിസ്മിയെ കണ്ടെത്തിയത്. അല്പസമയം മുന്‍പ് തൊടുപുഴയിലെ സഹോദരന്റെ വസതിയിലേക്ക് ഇവര്‍ എത്തുകയായിരുന്നു.ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.കിഴവങ്കുളം ജംഗ്ഷനില്‍ നിന്ന് ബിസ്മി ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img