08:34pm 12 November 2026
NEWS
കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി
04/04/2026  06:44 PM IST
NILA
 കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി

കണ്ണൂർ: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്.  ഐടി പ്രഫഷനലായ ശരണ്യ ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചിൽ നടത്തിയിട്ടും യുവതിയെ കണ്ടെത്താനായില്ല. 

ഏപ്രിൽ രണ്ടിനാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് യാത്ര ചെയ്തത്. ഒറ്റയ്ക്കായിരുന്നു  യാത്ര. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. വനംവകുപ്പ് ചെക്ക്പോസ്റ്റിൽ തിരിച്ചറിയൽ കാർഡും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്.  ശരണ്യ വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img