04:38pm 09 September 2026
NEWS
വിഴിഞ്ഞത്തു നിന്നും വീടുവിട്ട പതിമൂന്നുകാരി വിമാനത്തിൽ ഡൽഹിക്ക് പോയി
26/09/2025  07:43 AM IST
nila
വിഴിഞ്ഞത്തു നിന്നും വീടുവിട്ട പതിമൂന്നുകാരി വിമാനത്തിൽ ഡൽഹിക്ക് പോയി

വിഴിഞ്ഞത്തെ വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് വീടുവിട്ടിറങ്ങിയത്. കുട്ടി ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാൻ പൊലീസ് ഡൽഹിക്കു പോയിട്ടുണ്ട്. 

കുട്ടിയെ ഇന്നലെ രാവിലെ ഏഴുമണി മുതൽ കാണാനില്ലെന്നായിരുന്നു ബന്ധുക്കൾ പൊലീസിന് നൽകിയ പരാതി. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img