04:16am 08 November 2026
NEWS
താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയും യുവാവും ബെംഗളൂരുവില്‍
18/03/2025  09:18 AM IST
nila
താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയും യുവാവും ബെംഗളൂരുവില്‍

താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയേയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. ഇന്നു പുലർച്ചെയാണ് ഇരുവരെയും ബെം​ഗളുരുവിൽ നിന്നും കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ബെം​ഗളുരുവിലെത്തിയ ശേഷമാകും ഇരുവരെയും തിരികെ എത്തിക്കുക. 

ഈ മാസം പതിനൊന്നിനാണ് താമരശ്ശേരി പെരുമ്പള്ളിയിൽ നിന്നും പതിമൂന്നുകാരിയെ കാണാതായത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി. മകൾ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 14-ാം തിയ്യതി തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലേക്ക് പെൺകുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ ബന്ധുവായ യുവാവുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img