
കൊല്ലം: സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പിന്നീട് കണ്ടെത്തിയത് ബന്ധുവായ യുവാവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ. വാളത്തുംഗലിൽനിന്ന് കാണാതായ ആകോലിൽ സ്വദേശിനി വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് അങ്കമാലിയിൽ മരിച്ചത്.
ഇന്നലെ രാവിലെയാണ് വിസ്മയ വീട്ടിൽനിന്ന് സ്കൂളിലേക്കായി പുറപ്പെട്ടത്. എന്നാൽ മയ്യനാട് സ്കൂളിൽ കുട്ടി എത്തിയിരുന്നില്ല. വൈകിട്ട് ആറുമണിക്ക് ശേഷവും വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം അന്വേഷണം തുടങ്ങി. തുടർന്നാണ് സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം മാതാപിതാക്കൾക്ക് ലഭിച്ചത്.
തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെയാണ് അങ്കമാലിയിൽ വിസ്മയയെയും അഭിലാഷിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.










