NEWS
ഖത്തറിന് നേരെ മിസൈൽ ആക്രമണം; ആറ് ബാലസ്റ്റിക് മിസൈലുകൾ തകർത്തു
08/03/2026 03:35 PM IST
nila

ദോഹ:ശനിയാഴ്ച ഖത്തറിന് നേരെ ഉണ്ടായ പത്തോളം ബാലസ്റ്റിക് മിസൈലുകളെയും രണ്ട് ക്രൂയിസ് മിസൈലുകളെയും ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് ബാലസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തും മുൻപേ തകർത്തു. രണ്ട് ബാലസ്റ്റിക് മിസൈലുകൾ ഖത്തറിന്റെ പ്രാദേശിക സമുദ്രപരിധിയിലും രണ്ടെണ്ണം ആൾതാമസമില്ലാത്ത മേഖലയിലുമാണ് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാൻ സായുധ സേന സജ്ജമാണെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











