10:27pm 09 November 2026
NEWS
ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ
01/06/2025  12:03 PM IST
സണ്ണി ലുക്കോസ്
ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ

എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്‌റ്റ്‌ റണ്ണറപ്പമായി. 

കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു.

മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. മിസ് ഇന്ത്യ നന്ദിനി ഗുപ്‌തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന എട്ടുപേരിൽ ഇടം പിടിക്കാൻ നന്ദിനിക്കായില്ല. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുൾപ്പെടെ ഒൻപതംഗ ജഡ്‌ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img