03:48am 30 August 2026
NEWS
ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരേ സംഘാടകരുടെ മോശം പെരുമാറ്റം
28/08/2026  09:03 PM IST
nila
 ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരേ സംഘാടകരുടെ മോശം പെരുമാറ്റം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനോട് ചേന്ദിയിൽ സംഘാടകർ മോശമായി പെരുമാറിയതായി പരാതി. മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തിയ ശേഷമാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

ചേന്ദിയിലെ പരിപാടിക്കായി എത്തിയ മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങിയിരുന്നു. എന്നാൽ സമ്മേളനം ഉദ്ഘാടനം ചെയ്യാതെ അദ്ദേഹം മടങ്ങുകയായിരുന്നു. ഇതിനുശേഷമാണ് ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയത്.

ചേന്ദിയിലെ പരിപാടിക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നില്ലെന്നാണ് വിവരം. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തിയതും തുടർന്ന് മോശം പെരുമാറ്റമുണ്ടായതുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തെ തുടർന്ന് ചേന്ദിയിലെ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കിയ മുഖ്യമന്ത്രി ചെമ്പഴന്തിയിലെ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img